SignIn
Kerala Kaumudi Online
Sunday, 13 September 2026 7.39 AM IST

കൊവിഡ് വാക്‌സിനേഷൻ വ്യാജപ്രചാരണത്തിനെതിരെ നടപടി സ്വീകരിച്ചു: മന്ത്രി വീണാജോർജ്

veena-george

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മന്ത്രി വീണാജോർജ് അറിയിച്ചു. ഇതിന്റെ പിന്നിൽ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിന് പരാതി നൽകി. ഇയാൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കും. പകർച്ചവ്യാധി സമയത്ത് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നിരിക്ക ആരോഗ്യ വകുപ്പ് സ്‌പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടെ പേരിലാണ് വാട്‌സാപ്പിൽ വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നത്.

എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് അടിസ്ഥാനരഹിത വിവരങ്ങളടങ്ങിയ ശബ്ദസന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പിൽ ഇത്തരത്തിൽ സ്‌പെഷ്യൽ ഡയറക്ടർ ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റാണെന്നും ജനങ്ങൾ ഇതു വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി വീണാജോർജ് അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA