വാമനപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ അമ്മമാർ കാട് വെട്ടിത്തെളിച്ചപ്പോൾ ഒരു പാമ്പ് കടിക്കാനായി വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ആദ്യ കാഴ്‌ചയിൽത്തന്നെ എല്ലാവരും പേടിച്ചു. നല്ല വണ്ണവും നീളവുമുള്ള വലിയൊരു പെരുമ്പാമ്പായിരുന്നു അത്. ആളിനേക്കാൾ വലുപ്പമുണ്ട്. കണ്ടുനിന്ന എല്ലാവരും ചിതറിയോടി, ഇതിനിടയിൽ പെരുമ്പാമ്പ് കുറ്റിക്കാട്ടിലേക്ക് ഒളിച്ചു. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റാണ് വാവാ സുരേഷിനെ വിളിച്ചത്.
വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ വാവാ സുരേഷ് തെരച്ചിൽ തുടങ്ങി. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പെരുമ്പാമ്പ് അവിടെ നിന്ന് മാറി. ഇതിനിടെ അതിന്റെ പൂർണരൂപം കണ്ട് എല്ലാവരും പേടിച്ചു. വാവയ്ക്ക് നേരെ പലപ്രാവശ്യം കടിക്കാനായി പാമ്പ് പാഞ്ഞുവന്നു. ഏകദേശം 25 കിലോഗ്രാമോളം ഭാരമുള്ള പാമ്പാണ്. എന്തോ ജീവിയെ അത് വിഴുങ്ങിയിട്ടുണ്ട്. പത്തടിയേക്കാൾ നീളം ഈ പാമ്പിനുണ്ട്. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന പെരുമ്പാമ്പ് മനുഷ്യനെ സാധാരണയായി ഉപദ്രവിക്കാറില്ല. എന്നാൽ, മൂർച്ചയുള്ള പല്ലുകളുള്ളതിനാൽ ഇവ നല്ല രീതിയിൽ കടിക്കും. കാണുക, കാടുവെട്ടുന്നതിനിടയിൽ കണ്ട ഭീമൻ പെരുമ്പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
A giant python weighing around 25 kg and measuring over 10 feet was spotted by MGNREGA workers while clearing bushes in Vamanapuram. The workers alerted the panchayat president, who called snake rescuer Vava Suresh. The python repeatedly attempted to bite during the rescue operation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |