SignIn
Kerala Kaumudi Online
Friday, 30 October 2026 4.53 PM IST

ദിവസങ്ങളായി പാമ്പുകൾ പതിയിരുന്ന മുറി; വിചിത്ര ശബ്‌ദം കേട്ട് നോക്കിയപ്പോൾ മൂർഖൻ ഉൾപ്പെടെ മൂന്ന് തടിയൻ പാമ്പുകൾ

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര. നിറയെ കോഴികളെ വളർത്തുന്ന വീടാണ്. കോഴികൾ മുട്ടയിടുന്നത് ഒരു റൂമിലാണ്. അവിടെ തൊണ്ടും വിറകും അടുക്കി വച്ചിരിക്കുന്നു. ഇവിടെ ഇടയ്‌ക്കിടെ കോഴികൾ ചാകാറുണ്ട്.

ഇന്ന് പതിവില്ലാതെ കോഴികളുടെ ഉച്ചത്തിലുള്ള ശബ്‌ദം കേട്ടു. റൂം തുറന്ന് നോക്കിയപ്പോൾ വീട്ടമ്മ കണ്ടത് ഒരു വലിയ പാമ്പിന്റെ വാലാണ്. ഉടൻ തന്നെ അവർ വാതിൽ അടച്ചു. തുടർന്ന് വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് തെരച്ചിൽ തുടങ്ങി. ആദ്യം തന്നെ മൂർഖൻ പാമ്പിന്റെ ചട്ട കിട്ടി. പിന്നെ കിട്ടിയത് ചേരയുടേതാണ്. എന്തായാലും വീട്ടുകാർ ഞെട്ടി! കാണുക, മൂർഖൻ ഉൾപ്പെടെ മൂന്ന് തടിയൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake
വാവാ സുരേഷ് പിടികൂടി പാമ്പുകൾ

English Summary

Snake rescuer Vava Suresh visited a house in Chirayinkeezhu, Thiruvananthapuram, after the family spotted a large snake in a room used for keeping hens. During the search, he found evidence of multiple snakes and captured three large snakes, including a cobra.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAVA SURESH SNAKE RESCUE, CHIRAYINKEEZHU SNAKE CATCH, KING COBRA RESCUE KERALA, SNAKE MASTER EPISODE, VAVA SURESH PAMBU PIDUTHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA