SignIn
Kerala Kaumudi Online
Friday, 19 June 2026 5.17 PM IST

അലമാരയ്‌ക്ക് പിന്നിൽ ചുറ്റിപ്പിണയുന്ന മൂർഖൻ, വീടിന് പിന്നിൽ പാമ്പിനെ കടിച്ചുകൊല്ലാൻ നോക്കുന്ന നായ; ഭയന്ന് വിറച്ച് വീട്ടുകാർ

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന്റെ മുകൾ നിലയിലെ മുറിയിൽ രണ്ട് പാമ്പുകളെ കണ്ടു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഒരു മൂർഖൻ പത്തിവിടർത്തി നിൽക്കുന്നു ഉടൻ വരണമെന്നാണ് വീട്ടുടമ പറഞ്ഞത്. ഇതിനിടയിൽ റൂമിന്റെ വാതിൽ വീട്ടുകാർ അടച്ചു. സ്ഥലത്തെത്തിയ വാവാ സുരേഷ് വാതിൽ തുറന്ന് തെരച്ചിൽ തുടങ്ങി. അലമാരയുടെ അടിയിലിരുന്ന മൂർഖൻ പാമ്പിനെയും അതിനെ വിഴുങ്ങാൻ എത്തിയ ചേരയെയും പിടികൂടി. മൂർഖൻ പാമ്പ് ചില്ലറക്കാരനല്ല. കാണാൻ വ്യത്യസ്‌തനായിരുന്നു.

തുടർന്ന് കടക്കാവൂരിൽ ഒരു വീടിന്റെ അടുക്കളയിൽ സ്ലാബിന്റെ മുകളിൽ ഇരുന്ന പാമ്പിനെ പിടികൂടാനായിരുന്നു വാവാ സുരേഷിന്റെ അടുത്ത യാത്ര. പിന്നീട് രാത്രിയോടെ പാങ്ങോട് വേട്ടമുക്കിൽ നിന്ന് ഒരു കാൾ എത്തി. വീടിന്റെ പുറകിൽ വളർത്തുനായയും വലിയൊരു പാമ്പും തമ്മിൽ ഫൈറ്റ് നടക്കുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് കണ്ടത് നായ പാമ്പിനെ കടിച്ചുപറിക്കുന്ന കാഴ്ച. കാണുക, നാല് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA