തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ തിനവിളയ്ക്ക് അടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. പുലർച്ചെ വീടിന് പുറകിലെ കോഴിക്കൂട് ഇരിക്കുന്ന സ്ഥലത്ത് എന്തോ ഉച്ചത്തിൽ വീഴുന്ന ശബ്ദം വീട്ടമ്മ കേട്ടു. രാവിലെ നോക്കുമ്പോൾ കണ്ടത് കോഴി ചത്തുകിടക്കുന്നത്. ചത്ത കോഴിയെ മാറ്റിയതിനുശേഷം കൂട്ടിനകത്ത് കയ്യിട്ടപ്പോൾ മിനുസമുള്ള എന്തോ ഒന്നിൽ കൈ തട്ടി. ടോർച്ചടിച്ച് നോക്കിയപ്പോൾ കൂട്ടിനകത്ത് പെരുമ്പാമ്പ്!
സ്ഥലത്തെത്തിയ വാവാ സുരേഷ് കോഴിക്കൂടിനകത്ത് കിടക്കുകയായിരുന്ന പാമ്പിനെ കണ്ടു. പിടികൂടുന്നതിനിടയിൽ അത് കൂടിനോട് ചേർന്ന വിറകുപുരയിൽ കയറി. അവിടെനിന്നാണ് വലിയ പെരുമ്പാമ്പിനെ പിടികൂടിയത്. മുട്ടയിട്ട പാമ്പാണ്, മാത്രവുമല്ല ചറപറ കടിക്കുന്ന പെരുമ്പാമ്പ്. കാണുക, പതിവായി കോഴികളെ കൊല്ലുന്ന വലിയ പെരുമ്പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |