SignIn
Kerala Kaumudi Online
Friday, 03 July 2026 1.33 PM IST

പാമ്പുകൾ മഴക്കാലത്ത് ഏറ്റവുമധികം ഒളിച്ചിരിക്കുന്നയിടം, വീട്ടുപരിസരത്തുള്ള അഞ്ച് ചെടികളെ സൂക്ഷിക്കണം

snakes-may-hide-in-these-
മരച്ചില്ലയിൽ പാമ്പ്

മഴക്കാലമാണ്, വെള്ളപ്പൊക്കമുണ്ടായും രോഗങ്ങൾ വന്നും മനുഷ്യർക്ക് ദുരിതങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ള സമയമാണ്. ഈ സമയത്ത് കരുതൽ വേണ്ട മറ്റൊരു കാര്യമുണ്ട്. അതാണ് നമ്മുടെ വീടിന്റെ പരിസരത്തുള്ള ഇഴ‌ജന്തുക്കളുടെ സാന്നിദ്ധ്യം. മഴക്കാലത്ത് ഇരതേടിയും വെള്ളത്തിൽ നിന്നും രക്ഷപ്പെടാനും ഇവ നമ്മുടെ വീട്ടുപരിസരത്ത് എത്തിയേക്കാം. ജീവന് ഭീഷണിയാകുമെന്ന ഭയമുണ്ടായാൽ ഇവ മനുഷ്യരെ ആക്രമിച്ചേക്കും.ഈ മഴക്കാലത്ത് വീട്ടുപരിസരത്ത് പാമ്പുകളെത്തിയാൽ സുഖമായിരിക്കാൻ സഹായകമാകുന്ന ചില ചെടികളുണ്ട്. അവ വീടിനോട് ചേർന്നുണ്ടെങ്കിൽ കരുതൽ വേണം. അവ ഏതൊക്കെയെന്ന് നോക്കാം.

മുല്ലച്ചെടി

മാലകെട്ടാനും പരിമളത്തിനുമായെല്ലാം മുല്ലപ്പൂക്കൾ പറിച്ചെടുക്കാത്തവർ കുറവാകും. മുല്ലവള്ളി നിറയെ പൂക്കളുമായി പടർന്ന് കാടുപോലെ നിൽക്കുന്ന തണലുള്ള ഇടങ്ങൾ പല വീട്ടിലുമുണ്ട്. നല്ല മണമുള്ള ഇത്തരം ചെടിയുടെ ഇടയിൽ പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ സാധിക്കും. ചെിറിയ തരം ഇരകളെ പിടിക്കാനും ശത്രുക്കളിൽ നിന്ന് ഒളിക്കാനും പാമ്പ് ഇവിടങ്ങൾ ഉപയോഗിക്കും അതിനാൽ മുല്ലച്ചെടികൾ വളർത്തുന്നവർ ശ്രദ്ധിക്കണം.

മുള

ഇടതൂർന്ന കൂട്ടമായി വളരുന്ന മുളം ചെടികൾ പാമ്പുകൾക്ക് ഇഷ്ടമാണ്. ഇവയുടെ പ്രത്യേക ആകൃതിയും തണലും തണുപ്പും നിറഞ്ഞ അന്തരീക്ഷം ഇരയെ പതുങ്ങിയിരുന്ന് പിടിക്കാനുള്ള മാർഗമായി പാമ്പുകൾ ഉപയോഗിക്കും. വീടിനോട് ചേർന്നുള്ള മതിലിലോ ചുമരിലോ ഒന്നും ഇവ വളർത്തരുത്.

ഇഞ്ചിപുല്ല്

സുഗന്ധദ്രവ്യങ്ങൾ, ആയുർവേദ, നാട്ടുമരുന്നുകൾ എന്നിവ തയ്യാറാക്കാൻ സ്ഥിരമായി ഉപയോഗിക്കുന്നവയാണ് ഇഞ്ചിപുല്ല് അഥവാ ലെമൺ ഗ്രാസ്. വയറുവേദന, ഗ്യാസ് തുടങ്ങിയവയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇവ ഉത്തമമാണ്. ചുക്ക് കാപ്പിയുണ്ടാക്കുന്നതിനും ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ കൂട്ടമായി വളരുന്ന ഈ ചെടിയുടെ പരിസരത്ത് ഇരതേടി പാമ്പുകൾ വരാറുണ്ട്.

ചന്ദനം

ഏറെ വലുപ്പം വയ്‌ക്കുന്നതും തണുപ്പ് നൽകുന്നതുമായ വൃക്ഷമാണ് ചന്ദനം. ഇവ ഉണ്ടാകുന്ന വീടുകൾ കുറവാണെങ്കിലും സൂക്ഷിക്കണം. തണുപ്പേറിയ ഇവയുടെ പരിസരത്തേക്ക് ചെറുജീവികൾ എത്തുന്നത് പ്രതീക്ഷിച്ച് പാമ്പുകൾ വരാറുണ്ട്. അതിനാൽ ചന്ദനമരങ്ങൾ വീടിനുസമീപമുള്ളപ്പോൾ ശ്രദ്ധവേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKES, PLANTS, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360