
തിരുവനന്തപുരം:മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് അന്വേഷിക്കുന്ന എ.ഡി.ജി.പി.പി.വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിപുലീകരിച്ചു. ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരുമടക്കം പത്തുപേരെയാണ് ഉൾപ്പെടുത്തിയത്. ഒരു ഐ.ജിയും ഒരു എസ്.പി.യും രണ്ട് ഡിവൈ.എസ്.പി.മാരുമാണുണ്ടായിരുന്നത്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ടീമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. സാമ്പത്തിക ക്രമക്കേടുകൾ നികുതിവകുപ്പ് ടീമും മറ്റ് തട്ടിപ്പുകൾ പൊലീസ് ടീമും അന്വേഷിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |