SignIn
Kerala Kaumudi Online
Friday, 11 September 2026 11.50 PM IST

കണ്ടയുടൻ സല്യൂട്ട് നൽകി സിഐ, അരികിലേക്ക് വിളിച്ച് ചെവിയിൽ സ്വകാര്യം പറഞ്ഞ് സുരേഷ് ഗോപി

suresh-gopi

കോട്ടയം: എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമായിരിക്കുകയാണ്. താനൊരു എം.പിയാണ്; മേയറല്ലെന്നും, ഒരു സല്യൂട്ടൊക്കെ ആവാം എന്നുമാണ് എസ്ഐയോട് വിളിച്ചു വരുത്തി പറഞ്ഞത്. ആ ശീലമൊന്നും മറക്കരുതെന്ന് ഓർമ്മിപ്പിച്ച സുരേഷ് ഗോപിക്ക് എസ്ഐ ഉടൻ തന്നെ സല്യൂട്ട് നൽകുകയും ചെയ‌്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാദ്ധ്യങ്ങളിൽ സുരേഷ് ഗോപി നിറഞ്ഞു. ഇപ്പോഴിതാ, കണ്ടയുടൻ സല്യൂട്ട് നൽകിയ സിഐയോടുള്ള സുരേഷിന്റെ പ്രതികരണവും വൈറലാവുകയാണ്.

പാല മുത്തോലി പഞ്ചായത്തിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിക്ക് സ്ഥലം സിഐ കെ.പി തോംസൺ സല്യൂട്ട് നൽകുകയായിരുന്നു. ഇതുകണ്ടയുടൻ സിഐയെ അരികിലേക്ക് വിളിച്ച് ചെവിയിൽ എംപി സ്വകാര്യം പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് ഇരുവരും വ്യക്തമാക്കിയില്ലെങ്കിലും, സുരേഷ് ഗോപി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'അവിടെ സല്യൂട്ട് കിട്ടി, അതുകഴിഞ്ഞു. ഞാൻ പറയുന്നത് ഇതു വേണ്ടെന്നാണ്'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, CI, SALUTE, SALUTE CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA