SignIn
Kerala Kaumudi Online
Thursday, 03 September 2026 2.56 AM IST

 ഫ്ളൈനാസിന്റെ റിയാദ് സർവീസ് കൊച്ചിയിൽ വാട്ടർ സല്യൂട്ട് നൽകി വരവേല്പ്

flynas

നെടുമ്പാശേരി: സൗദി അറേബ്യൻ വിമാനക്കമ്പനിയായ ഫ്ളൈനാസിന്റെ കൊച്ചി - റിയാദ് സർവീസിന് ഇന്നലെ തുടക്കമായി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഫ്ളൈനാസ് വിമാനത്തെ പരമ്പരാഗതമായ 'വാട്ടർ സല്യൂട്ട്' നൽകി വരവേറ്റു.

റിയാദിൽ നിന്നുള്ള ഉദ്ഘാടന വിമാനം രാവിലെ 7.30നാണ് കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നടന്ന കേക്ക് മുറിക്കൽ ചടങ്ങിന് ശേഷം സർവീസ് ആരംഭിച്ചു. സിയാൽ ഡയറക്ടർ ജി. മനു, ഫ്ളൈനാസ് എയർലൈൻസ് മാനേജർ മുഹമ്മദ് സലിം, അബ്ദുൾ ഖാദർ, ലാജു ജോസഫ്, കെ.പി. ഹണി, ആർ.ആർ. സെന്തിൽ കുമാരൻ, വിനോദ് കുമാർ, ജോർജ് എന്നിവർ പങ്കെടുത്തു.

പുതിയ സർവീസ് കേരളവും റിയാദും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്തും. പുതിയ കൊച്ചി - റിയാദ് സർവീസ് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ്. 174 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന എയർബസ് എ 320 വിമാനമാണ് സർവീസ് നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360