SignIn
Kerala Kaumudi Online
Sunday, 13 September 2026 7.26 PM IST

'ഉടയാനുള്ളതൊക്കെ ഉടഞ്ഞുതന്നെ പോകട്ടെ'; ഹാറ്റ്‌സ് ഒഫ് ടു ഡബ്ള്യു സി സിയെന്ന് വിധു വിൻസെന്റ്

vidhu-vincent

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങളെത്തുടർന്ന് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇന്നുച്ചേർന്ന ഓൺലെെൻ യോഗത്തിലായിരുന്നു തീരുമാനം. താൽക്കാലിക ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിരിക്കുകയാണ്. ഇതിന് പിന്നാലെ രാജിയിൽ പ്രതികരിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായ വിധു വിൻസെന്റ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ..

സിനിമയിൽ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങൾ രാഷ്ട്രീയ രംഗത്തും മാദ്ധ്യമ രംഗത്തും കായിക രംഗത്തും അക്കാഡമിക് രംഗത്തും ഒക്കെയുണ്ട്...

ഹാറ്റ്‌സ് ഒഫ് ടു ഡബ്ള്യുസിസി

ലൈംഗിക ആരോപണങ്ങളിൽ കുരുങ്ങി നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ സംഘടനയെ നയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ബാബുരാജും കഴിഞ്ഞ ദിവസം ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി. ഇതോടെ അമ്മയുടെ മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലാവുകയായിരുന്നു. ഉർവശി, പൃഥ്വിരാജ് അടക്കമുള്ള മുൻനിര താരങ്ങൾ വരെ അമ്മ നേതൃത്വത്തിനെതിരെ നിലപാടെടുത്തതും സംഘടനയെ പ്രതിസന്ധിയിലാക്കി. തുടർന്നാണ് സംഘടന കൂട്ടരാജിയിൽ എത്തിച്ചേർന്നത്.

എല്ലാവർക്കും നന്ദിയുണ്ടെന്നും ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തിയാണ് രാജിവയ്ക്കുന്നതെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

മോഹൻലാലിന്റെ രാജിക്കത്ത്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജിവയ്ക്കുന്നു.

രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDHU VINCENT, FACEBOOK POST, AMMA, RESIGNATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA