തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വസ്‌തുതാവിരുദ്ധമെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. സിഎംആർഎല്ലിന് പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി സേവനം നൽകിയിട്ടില്ലെന്ന് സിംഎംആർഎൽ എംഡി മൊഴി നൽകിയിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
'സിഎംആർഎല്ലിന് വീണയുടെ കമ്പനി സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി മൊഴി നൽകിയെന്ന വാർത്ത നിങ്ങളിൽ പലരും റിപ്പോർട്ട് ചെയ്‌തു. എന്നാൽ സിഎംആർഎല്ലിന്റെ എംഡി അങ്ങനെയൊരു മൊഴി കൊടുത്തിട്ടില്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഞാൻ ഇതുവരെ സിഎംആർഎൽ എംഡിയെ കണ്ടിട്ടില്ല. എന്നാൽ, സേവനം നൽകിയിട്ടില്ലെന്നുള്ളത് തെറ്റായ കാര്യമാണ്'- മുഹമ്മദ് റിയാസ് പറഞ്ഞു. തന്റെ സുഹൃത്തിന്റെ മകളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ തന്റെ പേര് പറയിപ്പിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
'സുഹൃത്തിന്റെ വീട്ടിൽ റെയ്‌ഡ് നടത്തി ഒന്നും കിട്ടാതായപ്പോൾ പിണറായി വിജയനുമായി ഇടപാട് നടത്തിയിട്ടുണ്ടെന്ന് പറയാൻ ഉദ്യോഗസ്ഥർ അവരെ നിർബന്ധിച്ചു. എന്നാൽ പിണറായി വിജയനെ താൻ ഇതുവരെ നേരിട്ടുകണ്ടിട്ടില്ലെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ വീണയുടേയോ എന്റെയോ പേര് പറയണമെന്ന് നിർബന്ധിച്ചു. പേയ്‌മെന്റുമായി ബന്ധപ്പെട്ട എന്തോ വിഷയത്തിൽ അദ്ദേഹത്തിന്റെ മകളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തങ്ങളിലൊരാളുടെ പേര് പറയാൻ നിർബന്ധിച്ചത്. മാനസികമായി തളർന്ന അദ്ദേഹം തൊട്ടടുത്ത ദിവസംതന്നെ ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഇ ഡിക്ക് കത്തെഴുതുകയായിരുന്നു'- മുഹമ്മദ് റിയാസ് പറഞ്ഞു.
ഇതിനിടെ മുഹമ്മദ് റിയാസിന്റെ സുഹൃത്തായ വാരിസ് ഇഡിക്ക് നൽകിയ സത്യവാങ്‌മൂലത്തിന്റെ പകർപ്പ് പുറത്തുവന്നു. ഇ ഡി തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സത്യവാങ്‌മൂലത്തിൽ ആരോപിക്കുന്നു. ഓഗസ്റ്റ് 18ന് നടന്ന ഇ ഡി റെയ്‌ഡിന് തൊടടുത്തദിവസമാണ് മൊഴി
പിൻവലിച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം നൽകിയത്. ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയ മൊഴി സ്വമേധയാ നൽകിയതല്ലെന്നും അത് തന്നെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നുമാണ് മൊഴി പിൻവലിക്കാൻ നൽകിയ സത്യവാങ്‌മൂലത്തിലുള്ളത്.പി എ മുഹമ്മദ് റിയാസ് വൻ തുക നൽകിയെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഹവാല മാർഗത്തിലൂടെ ദുബായിലേക്ക് പണം അയച്ചുനൽകിയെന്നും പറയണമെന്ന് ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായാണ് ആരോപണം.
Muhammad Riyas alleged that the ED threatened his friend and forced him to name him in the Masappadi case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |