SignIn
Kerala Kaumudi Online
Monday, 06 July 2026 9.37 PM IST

ദീർഘ നാളത്തെ പ്രണയം പൂവണിഞ്ഞു; സീരിയൽ താരം സൗമ്യ വിവാഹിതയായി

READ ENGLISH VERSION
soumya
സൗമ്യയും ഭർത്താവ് ഗൗതമും വിവാഹവേഷത്തിൽ (Photo credit: instagram)

ടെലിവിഷൻ പരമ്പരയിലെ ടോം ബോയ്‌ ലുക്കിലൂടെ ശ്രദ്ധേയായ നടി സൗമ്യ വിവാഹിതയായി. ഫിറ്റ്‌നസ് ട്രെയിനറായ ഗൗതം ആണ് വരൻ. ദീർഘനാളത്തെ പ്രണയത്തിന് പിന്നാലെ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയായ സൗമ്യ പഠനകാലങ്ങളിൽതന്നെ കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പോൾവാട്ട് ഇനത്തിൽ ദേശീയതലത്തിലുൾപ്പടെ നേട്ടങ്ങൾ കരസ്ഥമാക്കിയ താരമാണ് സൗമ്യ. ടെലിവിഷൻ പരമ്പരകളിൽ തന്റേടിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സൗമ്യ വെബ്‌സീരിസുകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്രം കുറിക്കാൻ ഒരുങ്ങുകയാണ് താരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TV SERIAL ACTRESS MARRIAGE, MARRIAGE, SOUMYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA