
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുടുംബമാണ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റേത്. അടുത്തിടെ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുകൃഷ്ണയ്ക്കെതിരെ ചില സെെബർ ആക്രമണങ്ങൾ നടന്നിരുന്നു. സിന്ധുവും അവരുടെ അമ്മയും തമ്മിലുള്ള പ്രശ്നമാണ് അതിന് കാരണം. ഇതിന് മറുപടിയുമായി കഴിഞ്ഞദിവസം മകളും നടിയുമായ അഹാന കൃഷ്ണയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇളയമകൾ ഹൻസിക കൃഷ്ണ. സംഭവവുമായി ഒരു ബന്ധവുമില്ലാത്ത തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ തമ്പ്നെയിലുകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഹൻസിക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. വ്യൂസിന് വേണ്ടിയാണ് തന്റെ ചിത്രവും പേരും ഉപയോഗിക്കുന്നതെന്നും ഹൻസിക കുറിച്ചു.
'അഹാനയുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയുമായി ബന്ധപ്പെട്ട് ഞാൻ ഭാഗമല്ലാത്ത വിഷയത്തിലേക്ക് ഒരു യൂട്യൂബർ എന്നെ വലിച്ചിഴയ്ക്കുകയാണ്. കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം അയാൾ എന്റെ പേരും ചിത്രവും വീഡിയോയിൽ ഉൾപ്പെടുത്തി. എന്നെ മനഃപൂർവം ലക്ഷ്യം വച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഇനിയും വ്യാജ പ്രചാരണങ്ങൾ തുടർന്നാൽ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകും. ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കും'- ഹൻസിക കുറിച്ചു. ഇത്തരത്തിൽ വീഡിയോ ചെയ്ത രണ്ട് യൂട്യൂബ് ചാനലിന്റെ ചിത്രവും വീഡിയോയുടെ ചിത്രവും ഹൻസിക പങ്കുവച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |