SignIn
Kerala Kaumudi Online
Thursday, 17 September 2026 2.36 PM IST

മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വന്നാൽ ഇങ്ങനെ പറഞ്ഞാൽ മതി, ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യർ 

vijay

തമിഴ് നടൻ വിജയ് ആദായനികുതി ഉദ്യോഗസ്ഥർ കസ്റ്റഡിയിലാണെന്ന വാർത്ത കഴിഞ്ഞ ദിവസം വൈകിട്ടാണ് പുറത്തു വന്നത്. ബിഗിൽ എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടത്തി എന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രാത്രി മുഴുവൻ നടൻ ചോദ്യം ചെയ്യലിന് വിധേയനായി എന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ വിജയ്‌നെ കസ്റ്റഡിയിലെടുത്തത് കേന്ദ്ര സർക്കാർ നയത്തിനെതിരെ സിനിമകളിലൂടെ പ്രതിഷേധിച്ചതിനുള്ള പ്രതികാര നടപടിയാണെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ മാസം പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ മലയാള സിനിമയിലെ താരങ്ങൾ അണിനിരന്ന പ്രതിഷേധ ചടങ്ങിനെ ഇൻകം ടാക്സിനെ ബന്ധപ്പെടുത്തി ബി.ജെ.പി നേതാവായ സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകിയിരുന്നു. കൃത്യമായി നികുതി അടക്കുന്നവർ ഭയക്കേണ്ട എന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് അന്ന് ഏറെ ചർച്ചയായിരുന്നു ബി.ജെ.പി നേതൃത്വവും ഈ വിഷയത്തിൽ അകലം പാലിക്കുകയാണ് ചെയ്തത്. എന്നാൽ വിജയ് കസ്റ്റഡിയിലായതിന് പിന്നലെ മലയാള സിനിമാതാരങ്ങളെ ബന്ധപ്പെടുത്തി വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് സന്ദീപ് വാര്യർ. ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണെന്നും ഇവിടെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേരെ എന്നുമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FACEBOOK POST, SANDEEP VARIER, MALAYALAM FILM INDUSTRY, ACTOR VIJAY, VIJAY INCOME TAX, INCOME TAX RAID, INCOME TAX, BIGIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA