SignIn
Kerala Kaumudi Online
Sunday, 11 October 2026 1.02 AM IST

സിയാച്ചിൻ കാവലിന് 'കർണ റോബോ' അതിർത്തികൾ വാഴാൻ കൊച്ചിക്കാരൻ റോബോട്ട്

READ ENGLISH VERSION
robot

കൊച്ചി: എ.കെ 47 ചൂണ്ടി, ബുള്ളറ്രുമാലയണിഞ്ഞ്, അരയിൽ ഗ്രനേഡുകളുമായി കൊച്ചിക്കാരായ കർണ റോബോട്ടുകൾ സിയാച്ചിന് കാവലാകും. കൊച്ചിയിലെ ഐ ഹബ് റോബോട്ടിക്‌സാണ് കരസേനയ്‌ക്കായി ജനറേഷൻ 3 ഹ്യുമനോയ്ഡ് റോബോട്ടുകൾ (കർണ) വികസിപ്പിക്കുന്നത്. രണ്ടുമാസം മുമ്പ് കരാറിൽ ഒപ്പിട്ടു.

പരീക്ഷണം നടക്കുകയാണ്. ആറുമാസത്തിനകം സേനയുടെ ഭാഗമാകും. റോബോട്ടുകളുടെ വിശദാംശങ്ങൾ രഹസ്യമാണ്. അതിർത്തികളിൽ ഹ്യുമനോയ്ഡ് റോബോട്ടുകളെ പരീക്ഷിക്കുന്നതിന്റെ ഭാഗമാണിത്. ചൈനീസ് സൈന്യം ദുർഘടമായ അതിർത്തികളിൽ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.

ഇടുക്കി ബൈസൺവാലി സ്വദേശി ആദിൽ കൃഷ്ണ, പാലക്കാട് ഇരുവാലശേരി സ്വദേശി കെ.അഖിൽ ഹരിദാസ്, തിരുവനന്തപുരം രാമപുരം സ്വദേശി എസ്.ശരത്ത് എന്നിവരാണ് ഐ ഹബിന്റെ അമരക്കാർ. കോയമ്പത്തൂർ ആഷിയ കോളേജ് ഒഫ് എൻജിനിയറിംഗിൽ ഒന്നാംവർഷ വിദ്യാർത്ഥികളായിരുന്നപ്പോഴാണ് ഇവർ കമ്പനിക്ക് തുടങ്ങിയത്. എറണാകുളം പാനായിക്കുളത്താണ് നിർമ്മാണകേന്ദ്രം.

 നാല് ലെയർ സുരക്ഷ
നാല് ലെയർ സുരക്ഷാ സംവിധാനമാണ് കർണയ്ക്കുള്ളത്. നിർദ്ദേശിക്കുന്ന കാര്യങ്ങളേ ചെയ്യൂ. വിവരങ്ങൾ തത്സമയം കൈമാറും. ചാർജ് കുറയുമ്പോൾ ഹൈബ്രിഡ് എൻജിൻ തനിയെ ഓണാകും. ഡീസലിലേക്ക് പ്രവർത്തനം മാറും.

 പൊലീസിലും വരും
താര, ദക്ഷ റോബോട്ടുകളും കവച് രക്ഷാദൗത്യ വാഹനവും ഐ ഹബ് റോബോട്ടിക്‌സ് വികസിപ്പിച്ചിട്ടുണ്ട്. ഇവ സേനയുടെ ഭാഗമാക്കാൻ പൊലീസും ഒരുങ്ങുകയാണ്. ഒറ്റ ചാർജിൽ 20 മണിക്കൂറിലധികം പ്രവർത്തിക്കും. സ്വയം ചാർജിംഗ് പോയിന്റിലേക്ക് നീങ്ങാനുമാകും.

പ്രതിരോധസേനയ്ക്ക് പുറമേ പൊലീസും റോബോട്ടുകളെ ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ സന്തോഷത്തിലാണ് ഞങ്ങൾ.
- ആദിൽ കൃഷ്ണ,

സി.ഇ.ഒ, ഐ ഹബ് റോബോട്ടിക്‌സ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA