SignIn
Kerala Kaumudi Online
Sunday, 11 October 2026 1.48 AM IST

മത്സ്യത്തൊഴിലാളിയുടെ മകൾ വിമാനം പറപ്പിച്ചു, കടമ്പകൾക്കുമേലേ...

aa

ശം​ഖു​മും​ഖം​:​ആ​കാ​ശ​ത്തി​ലൂ​ടെ​ ​പ​റ​ക്കു​ന്ന​ ​വി​മാ​ന​ങ്ങ​ളെ​ ​നോ​ക്കി​ ​ഒ​രു​നാ​ൾ​ ​പൂ​ന്തു​റ​ ​ക​ട​ലി​ന് ​മു​ക​ളി​ലൂ​ടെ​ ​വി​മാ​നം​ ​പ​റ​പ്പി​ക്കു​മെ​ന്ന് കൂ​ട്ടു​കാ​രി​ക​ളോ​ട് ​പ​റ​യു​മാ​യി​രു​ന്നു​ ​ക​രി​ഷ്മ​ ​ബി​ൻ​രാ​ജ്.​ ​പ​റ​ന്ന് ​അ​രി​കി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ​ആ​ ​സ്വ​പ്നം.
പ്രാ​രാ​ബ്ധ​ങ്ങ​ളു​ടെ​ ​ക​ട​മ്പ​ക​ൾ​ ​ക​ട​ന്ന്,​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ 17​ ​മ​ണി​ക്കൂ​റി​ല​ധി​കം​ ​ഒ​റ്റ​ക്ക് ​വി​മാ​നം​ ​പ​റ​ത്തി​ ​സ്വ​ന്ത​മാ​ക്കി​യ​ത് ​സ്വ​കാ​ര്യ​ ​പൈലറ്റ് ലൈ​സ​ൻ​സ്.
തി​രു​വ​ന​ന്ത​പു​രം​ ​പൂ​ന്തു​റ​ ​മ​ടു​വം​ ​സ്വ​ദേ​ശി​ ​മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ​ ​സ​ഹാ​യ​രാ​ജു​വി​ന്റെ​യും​ ​മേ​രി​വ​സ​ന്ത​യു​ടെ​യും​ ​മ​ക​ളായ ക​രി​ഷ്മ​ ​ബി​ൻ​രാ​ജ് ​ഇ​നി​ ​തീ​ര​ത്തി​ന്റെ​ ​താ​രം.
കോ​മേ​ഴ്സ്യ​ൽ​ ​ലൈ​സ​ൻ​സ് ​കൂ​ടി​ ​കി​ട്ടി​യാ​ൽ​ ​ലോ​ക​ത്തി​ന്റെ​ ​ഏ​ത് ​കോ​ണി​ലേ​ക്കും​ ​ക​രി​ഷ്മ​ക്ക് ​ഒ​റ്റ​ക്ക് ​വി​മാ​നം​ ​പ​റ​പ്പി​ക്കാം.
പൂ​ന്തു​റ​ ​സെ​ന്റ്ഫി​ലോ​മി​നാ​സ് ​സ്‌​ക്കൂ​ളി​ൽ​ ​പ​ത്താം​ ​ക്ലാ​സും​ ​സെ​ന്റ്‌​തോ​മ​സ് ​സ്‌​ക്കൂ​ളി​ൽ​ ​പ്ല​സ്ടു​വും​ ​ക​ഴി​ഞ്ഞ് ​ബി​രു​ദ​പ​ഠ​ന​ത്തി​നാ​യി​ ​ഇ​റ്റ​ലി​യി​ലേ​ക്ക് ​പ​റ​ന്ന​ ​ക​രി​ഷ്മ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കാ​ര​ണം​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി.
​ ​പി​ന്നീ​ട് ​ഓ​സ്ട്രി​യ​യി​ലേ​ക്ക്.​ ​അ​വി​ടെ​യും​ ​ര​ക്ഷ​യു​ണ്ടാ​യി​ല്ല.​ ​വീ​ണ്ടും​ ​നാ​ട്ടി​ലെ​ത്തി​ ​ഓ​ൺ​ലൈ​നി​ൽ​ ​ബി​സി​നി​സ്സ് ​ന​ട​ത്തി​യെ​ങ്കി​ലും​ ​പ​രാ​ജ​യ​മാ​യി.​ ​
മോ​ഹ​ങ്ങ​ൾ​ ​വീ​ണ്ടും​ ​പൊ​ടി​ത​ട്ടി​യെ​ടു​ത്ത് ​ത​ല​സ്ഥാ​ന​ത്തെ​ ​സ്വ​കാ​ര്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​കോ​ഴ്സി​ന്ചേ​ർ​ന്നെ​ങ്കി​ലും
തു​ട​ർ​പ​ഠ​ന​ത്തി​ന് ​പ​ണ​മു​ണ്ടാ​യി​ല്ല.​ 25ാം​ ​വ​യ​സ്സി​ൽ​ ​വാ​യ്പ​യെ​ടു​ത്ത് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക്.​ ​മാ​സ​ങ്ങ​ളോ​ളം​ ​നീ​ണ്ട​പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ​ ​ഇ​ൻ​സ്ട്ര​ക്റ്റ​റു​ടെ​ ​കീ​ഴി​ൽ​ ​വി​മാ​നം​ ​പ​റ​ത്തി.​
17​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​ഒ​റ്റ​ക്ക് ​വി​മാ​നം​ ​പ​റ​ത്തി​യ​തോ​ടെ​ ​സ്വ​കാ​ര്യ​ലൈ​സ​ൻ​സു​മാ​യി.​ ​സ​ഹോ​ദ​ര​ൻ​ ​എം.​ബി.​ബി.​എ​സ്.​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.

പിറന്നമണ്ണിനു മീതേ വിമാനം പറപ്പിക്കുകയാണ്

ആദ്യലക്ഷ്യം.

-കരിഷ്മ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PILOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA