SignIn
Kerala Kaumudi Online
Saturday, 12 September 2026 6.42 PM IST

മീൻവില ഇനി കുത്തനെ കുറയും; ​മത്തിയുടെയും അയലയുടെയും വില 150ലേക്ക്,​ മലയാളികളുട പ്രിയപ്പെട്ട മത്സ്യയിനങ്ങളുടെ വില ഇങ്ങനെ

fidh-

പൊന്നാനി : ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മത്സ്യവിലയിൽ വലിയ കുറവ്. കടലിൽ പോയ ചെറുബോട്ടുകൾക്ക് നല്ല തോതിൽ മത്സ്യം ലഭിച്ചിട്ടുണ്ട്. വലിയ ബോട്ടുകൾ വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയിത്തുടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോവുന്നതോടെ മത്സ്യവില ഇനിയും കുറയാനാണ് സാദ്ധ്യത.

ഒരു മാസം മുൻപ് മുന്നൂറ് രൂപ വരെ ഉണ്ടായിരുന്ന മത്തിക്ക് നിലവിൽ 150 വരെയായി കുറഞ്ഞു. ട്രോളിംഗ് നിരോധന കാലാവധി കഴിഞ്ഞതോടെ കൂടുതലും പുതിയാപ്ലക്കോരയും ചെമ്പൻകോരയും പോലെയുള്ള മത്സ്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ആളുകളുടെ പ്രിയമത്സ്യങ്ങളായ അയില,​ അയക്കൂറ,​ കോര,​ ചെമ്മീൻ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. എന്നാൽ മാന്തൾ നിലവിൽ കിട്ടിത്തുടങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളിയായ സക്കീർ പറയുന്നു. നിലവിൽ ചെമ്പാൻ നല്ല രീതിയിൽ കിട്ടുന്നുണ്ടെങ്കിലും ഇത് കൂടുതൽ വളം നിർമ്മാണത്തിനാണ് കൊണ്ടുപോകുന്നത്.

ഇതിന് കിലോയ്ക്ക് 20 രൂപ മുതൽ കിട്ടുന്നുണ്ട്. അയില കിലോയ്ക്ക് 150 രൂപയാണ് വില. ചെറിയ ചെമ്മീൻ നിലവിൽ കിലോയ്ക്ക് 60രൂപയും വലിയ ചെമ്മീൻ നിലവിൽ കിലോയ്ക്ക് 200 രൂപയുമാണ് വില. അയക്കൂറയ്ക്ക് നിലവിൽ ഇപ്പോഴും കിലോയ്ക്ക് 600-700 വരെ വിലവരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, FISH, FISH PRCIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA