SignIn
Kerala Kaumudi Online
Thursday, 13 August 2026 2.06 AM IST

നാടിന്റെ അഭിമാനം,​ ഡോ.ശരണ്യയെ അഭിനന്ദിച്ച് മന്ത്രി കെ.എ. തുളസി

special

ഇടുക്കി: ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായ ശരണ്യ മോഹനെ അഭിനന്ദിച്ച് മന്ത്രി കെ.എ. തുളസി. കണ്ണമ്പടി വനമേഖലയിൽ നിന്ന് പഠിച്ചുവളർന്ന ശരണ്യയെക്കുറിച്ച് കേരളകൗമുദി ഇന്നലെ റിപ്പോ‌ർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ശരണ്യയെ തേടി മന്ത്രിയുടെ ഫോൺകോളെത്തിയത്. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഒന്നാം ക്ലാസോടെയാണ് ശരണ്യ വിജയിച്ചത്. ശരണ്യയുടെ വിജയം വകുപ്പിനും നാടിനും ഏറെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. മറ്റ് വിദ്യാർത്ഥികൾക്ക് ഈ നേട്ടം വലിയ പ്രചോദനമാണ്. അടുത്ത തവണ ഇടുക്കിയിലെത്തുമ്പോൾ ശരണ്യയെ നേരിട്ട് കാണുമെന്നും മന്ത്രി അറിയിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റിലൂടെ സ്വന്തം നാടായ ഉപ്പുതറ സി.എച്ച്.സിയിലെ അസിസ്റ്റന്റ് സർജനായി ചുമതലയേറ്റ ഡോ. ശരണ്യയ്ക്ക് മന്ത്രി എല്ലാവിധ ഭാവി ആശംസകളും നേർന്നു. വനത്തിനുള്ളിലെ പുന്നപ്പാറ ഊരിൽ കണ്ടത്തിൻകര കെ.എൻ. മോഹനന്റെയും മിനിമോളുടെയും ഏകമകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA