SignIn
Kerala Kaumudi Online
Saturday, 10 October 2026 1.40 AM IST

പൊലീസ് ഡോഗ് സ്ക്വാഡിലുണ്ട് ഒരമ്മ പെറ്റ 7 മക്കൾ !

READ ENGLISH VERSION

tsr
ഇപ്പോൾ തൃശൂർ പൊലീസ് അക്കാഡമിയിൽ പരിശീലനത്തിലുള്ള അഞ്ച് നായ്ക്കുട്ടികൾ( ജൂലൈയിൽ പൊലീസ് ഏറ്റെടുത്തപ്പോഴുള്ള ചിത്രം)

ആലപ്പുഴ: അഞ്ചുവയസുകാരനായ വളർത്തുനായ 'ഇപ്പാക്കി"ക്കൊരു കുഞ്ഞുവേണമെന്നായിരുന്നു

കൊല്ലം അലയമൺ ഗോൾ‌ഡൻ ബ്രീസിൽ ജഫീന-റാഫേൽ ദമ്പതികളുടെ മോഹം. അങ്ങനെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ഇപ്പാക്കിക്ക് ജഫീനയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 'എമി" എന്ന പെൺനായ ഇണയായി. 11 കുഞ്ഞുങ്ങളും പിറന്നു. ഒരു കുഞ്ഞിനെ ഇവർ വളർത്താനെടുത്തു. മൂന്നെണ്ണത്തിനെ സുഹൃത്തുക്കൾക്ക് നൽകി.

പൊലീസ് ഡോഗ് സ്ക്വാഡിലേക്ക് നായ്ക്കുട്ടികളെ സംഭാവന ചെയ്യാമെന്ന അറിയിപ്പ് കണ്ടതോടെ ബാക്കി കുഞ്ഞുങ്ങളെ സേനയ്ക്ക് നൽകാൻ ജഫീന തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ ജൂലായ് 5ന് കൽവാരി, ശക്തി, തേജസ്, മിറാജ്, വിക്രാന്ത് എന്നീ നായ്ക്കുട്ടികളെ പൊലീസ് സേനയുടെ കെ9 സ്ക്വാഡിന് കൈമാറി. ഇവരിൽ രണ്ടുപേരെ തിരുവനന്തപുരം സിറ്റി, റൂറൽ എന്നിവിടങ്ങളിലും മൂന്നുപേരെ കൊച്ചി, കോട്ടയം, ഇടുക്കി ജില്ലകളിലും കെ.9 സ്ക്വാഡിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

കഴിഞ്ഞദിവസം കാന്താരി,നങ്ങേലി എന്നീ നായ്ക്കളെ കൂടി പൊലീസ് ഏറ്റെടുത്തു. ഒരാഴ്ചത്തെ ക്വാറന്റൈന് ശേഷം ഇവരും തൃശൂർ പൊലീസ് അക്കാഡമിയിൽ പരിശീലനത്തിന്റെ ഭാഗമാകും. വയനാട്, കാസർകോട് കെ.9 സ്ക്വാഡുകളിലേക്കാണ് ഇവർക്ക് സെലക്ഷൻ.

25 വർഷം കാനഡയിൽ ചാർ‌ട്ടേ‌‌ഡ് അക്കൗണ്ടന്റുമാരായി ജോലി ചെയ്തിരുന്ന ജഫീനയും റാഫേലും 2018ലാണ് നാട്ടിലെത്തിയത്. അപ്പോഴാണ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇപ്പാക്കിയെ ഇവർ സ്വന്തമാക്കിയത്.

നാട്ടിലുണ്ട് 'മിടുക്കർ"

സൈന്യത്തിനും മറ്റും നായ്ക്കളെ നൽകുന്ന അന്യസംസ്ഥാനങ്ങളിലെ ബ്രീഡർമാരിൽ നിന്നാണ് മുമ്പ് പൊലീസ് ഡോഗ് സ്ക്വാഡിലേക്ക് നായ്ക്കളെ വൻ തുകയ്ക്ക് വാങ്ങിയിരുന്നത്. കേരളത്തിലും മികച്ച ബ്രീഡർമാരും മുന്തിയ ഇനം നായ്ക്കളും വ്യാപകമായതോടെയാണ് നായ്ക്കുട്ടികളെ നൽകാൻ തത്പരരായവരിൽ നിന്ന് സേനയ്ക്ക് അനുയോജ്യമായവയെ സെലക്ട് ചെയ്യാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്. കെ.9 സ്ക്വാഡിൽ നിലവിലുള്ള നായ്ക്കളിൽ പലതും വിരമിക്കൽ പ്രായമായതോടെയാണ് പുതിയ നായ്ക്കളെ സെലക്ട് ചെയ്യാനും പരിശീലനം നൽകാനും തീരുമാനിച്ചത്.

''ജഫീന സംഭാവന ചെയ്ത നായ്ക്കുട്ടികൾ പരിശീലത്തിലാണ്. എക്സ് പ്ളോസീവ് ട്രേഡുകളിലാണ് ഇവർക്ക് പരിശീലനം. നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് ""

- പൊലീസ് അക്കാഡമി, തൃശൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA