SignIn
Kerala Kaumudi Online
Thursday, 13 August 2026 3.18 AM IST

കേന്ദ്രവുമായി കൈകോർത്ത് സ്റ്റാർട്ട് അപ്പ് മിഷൻ: ഗോത്ര വർഗങ്ങൾ ഇനി തൊഴിൽ ദാതാക്കൾ

vcf

കൊച്ചി: ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള തൊഴിൽ ദാതാക്കളെ സൃഷ്ടിക്കാനുള്ള കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുമായി കൈകോർക്കാൻ കേരള സ്റ്റാർട്ട് അപ്പ് മിഷൻ (കെ.എസ്.യു.എം). രാജ്യത്ത് ഒരു വർഷത്തിനകം ആയിരം ഗോത്ര സംരംഭങ്ങൾ ലക്ഷ്യമിട്ടുള്ള ദൗത്യത്തിൽ കേന്ദ്രം തിരഞ്ഞെടുത്ത 10 ഏജൻസികളിൽ ഒന്നാണ് സ്റ്റാർട്ട് അപ്പ് മിഷൻ. പദ്ധതി നിർവഹണത്തിനായി ഐ.ഐ.എമ്മുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

കേരളത്തിൽ ഗോത്ര വിഭാഗങ്ങളിൽ നിന്ന് സംരംഭകരെയും സ്റ്റാർട്ട് അപ്പുകളെയും കണ്ടെത്തി സാമ്പത്തിക സഹായവും പിന്തുണയും നൽകുകയാണ് ചുമതല. 100 സംരംഭങ്ങൾക്ക് എസ്.ടി വിഭാഗങ്ങൾക്കുള്ള വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് (വി.സി.എഫ് എസ്.ടി) വഴി സഹായം ചെയ്യും. ഗോത്ര ജനതയുടെ ജീവിത നിലവാരവും ജീവനോപാധിയും വർദ്ധിപ്പിക്കാനുതകുന്ന പദ്ധതികളുടെ വിശദ റിപ്പോർട്ട് തയ്യാറാക്കുമെന്ന് സ്റ്റാർട്ട് അപ്പ് മിഷൻ അധികൃതർ പറഞ്ഞു. സംരംഭകരെ കണ്ടെത്തി മൂലധനവും വിപണിയും കണ്ടെത്തി, ലാഭകരമായ സംരംഭം ഉറപ്പാക്കും. എസ്.സി, എസ്.ടി വിഭാഗത്തിനായി 'ഉന്നതി" എന്ന പദ്ധതി അഞ്ചുവർഷമായി നടപ്പാക്കുന്നുണ്ട്. കോ-വർക്കിംഗ് സ്‌പേസ്, ഫണ്ട്, ഗ്രാന്റ് എന്നിവയിലൂടെ പിന്തുണയ്‌ക്കുന്നുമുണ്ട്.

താങ്ങാകൽ ദൗത്യം

1. രാജ്യത്തെ മൊത്തം സ്റ്റാർട്ട് അപ്പും പട്ടികവർഗ വിഭാഗങ്ങൾ നയിക്കുന്ന സ്റ്റാർട്ട് അപ്പും തമ്മിലുള്ള അന്തരം നികത്തുക

2. ഇൻക്യുബേഷൻ, മെന്റർഷിപ്പ് എന്നീ സേവനങ്ങൾ നൽകുക

3. ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) തുടങ്ങിയ സാങ്കേതിക മേഖലകളിൽ ഊന്നൽ

4. വനവിഭവം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കരകൗശല വസ്‌തുക്കൾ, ഗോത്രകലാരൂപങ്ങൾ തുടങ്ങിയവ വിപണനം ചെയ്യാവുന്ന പദ്ധതികൾ

5. ആസൂത്രിതമായ പിന്തുണ, സാമ്പത്തിക സഹായം, വിപണി പരിചയം, നിക്ഷേപക ശൃംഖല എന്നിവ ലഭ്യമാക്കൽ

വി.സി.എഫ് എസ്.ടി സഹായം

 ഗോത്രവിഭാഗ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും പങ്കാളിത്തവും

 നവീനാശയങ്ങൾക്ക് സാങ്കേതിക ഇൻക്യൂബേഷൻ, അവയെ വാണിജ്യതലത്തിൽ എത്തിക്കുക

'ഐ.ടിയിലുൾപ്പെടെ ഗോത്രവിഭാഗങ്ങളെ ഉൾച്ചേർത്ത് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും മുഖ്യധാരയിൽ കൊണ്ടുവരാനും കഴിയുന്ന പദ്ധതി ആവിഷ്‌കരിക്കും".

- ഡോ. അനൂപ് അംബിക, സി.ഇ.ഒ, കേരള സ്റ്റാർട്ട് അപ് മിഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIBAL KSUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA