തിരുവനന്തപുരം :: മുതിർന്ന നേതാവായ തനിക്ക് അർഹിച്ച മന്ത്രിസ്ഥാനമോ ചീഫ് വിപ്പ് പദവിയോ ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി കേരളകോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടിചെയർമാനും പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറുമായ തോമസ് ഉണ്ണിയാടൻ എം.എൽ.എ. സീനിയോറിട്ടിയും പ്രവർത്തന പരിചയവും ഉണ്ടായിട്ടും അർഹമായ പരിഗണന ലഭിക്കാത്തതിൽ വേദനയുണ്ടെന്നും കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയ്റ്റ് ലൈനിൽ തോമസ് ഉണ്ണിയാടൻ പറഞ്ഞു. നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം .
തനിക്ക് മന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ നിർഭാഗ്യവശാൽ അത് ലഭിച്ചില്ലെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു. നാല് തവണ എം.എൽ.എയായ തനിക്ക് മന്ത്രിസ്ഥാനമോ ക്യാബിനറ്റ് റാങ്കോട് കൂടിയ ചീഫ് വിപ്പ് സ്ഥാനമോ ലഭിക്കുമെന്നാണ് കരുതിയിരുന്നത്. താൻ ഉൾപ്പെടെയുള്ള സീനിയർ നേതാക്കളെ തഴഞ്ഞ് നവാഗത എം.എൽ.എയായ അപ്പു ജോൺ ജോസഫിന് ചീഫ് വിപ്പ് സ്ഥാനം നൽകിയത് എന്തുകൊണ്ടാണന്ന് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. . താൻ മന്ത്രിയാകുമെന്ന് ജനങ്ങളും കരുതിയിരുന്നു. താനും അത് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത്തവണ തഴയപ്പെട്ട സാഹചര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഉണ്ണിയാടൻ കൂട്ടിച്ചേർത്തു.. അതേസമയംപാർട്ടിയെ തള്ളിപ്പറയാനോ മുന്നണി മാറാനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിതെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും തോമസ് ഉണ്ണിയാടൻ വിശദമാക്കി.
Kerala Congress (Joseph faction) Deputy Chairman Thomas Unniyadan MLA publicly expressed dissatisfaction over being denied a ministerial or Chief Whip position. The four-time MLA stated he was overlooked despite seniority and experience, especially when a newcomer received the Chief Whip post. Unniyadan hopes the party will rectify its decision, though he affirmed no intention of leaving the party or front.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |