SignIn
Kerala Kaumudi Online
Thursday, 29 October 2026 1.29 AM IST

പക്ഷാഘാത നിരക്കിൽ കേരളം മുന്നിൽ

f

ഇന്ന് ലോക പക്ഷാഘാത ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിലയിലെന്ന് പഠനം. ഒരു ലക്ഷത്തിൽ 135 പേർക്ക് ബാധിക്കുന്നു. ദേശീയ ശരാശരി 93. ആരോഗ്യവകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ സ്ട്രോക്ക് രജിസ്ട്രിയുടെ പഠനത്തിലാണിത്. പക്ഷാഘാത ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം ആശുപത്രിയിലെത്തിക്കാൻ വൈകുന്നതാണ് രോഗാവസ്ഥ സങ്കീർണമാക്കുന്നത്.

45 വയസിന് താഴെയുള്ളവരിലെ പക്ഷാഘാത നിരക്കും കൂടുന്നു. ജീവിതശൈലീ രോഗങ്ങൾ, ഉറക്കമില്ലായ്മ, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ പക്ഷാഘാതത്തിന് ഇടയാക്കുന്നു. പുകവലി, മദ്യപാനം എന്നിവയും കാരണമാകുന്നു. പക്ഷാഘാതം ബാധിക്കുന്നവരിൽ മരണ നിരക്ക് 25 ശതമാനമാണ്. അതിജീവിക്കുന്നവരിൽ 40- 50 ശതമാനംപേർക്ക് ചെറുതോ വലുതോ ആയ ദീർഘകാല വൈകല്യങ്ങളുണ്ടാകുന്നു. ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് പക്ഷാഘാതം.

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അതിവേഗം രോഗിക്ക് ചികിത്സ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാനും വൈകല്യങ്ങളുടെ തോത് കുറയ്ക്കാനും സാധിക്കുമെന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രി ന്യൂറോ വിഭാഗം തലവൻ ഡോ.ഫിജു ചാക്കോ പറഞ്ഞു.

പ്രധാന ലക്ഷണങ്ങൾ

മുഖം ഒരു വശത്തേക്ക് കോടുക. കൈകാലുകളിൽ പെട്ടെന്ന് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക

സംസാരിക്കാൻ ബുദ്ധിമുട്ട്. കാഴ്ചക്കുറവ്. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക

''ലക്ഷണങ്ങൾ കണ്ടാൽ അവ മാറുന്നതുവരെ കാത്തിരിക്കുകയോ വീട്ടിൽ ചികിത്സിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഉടൻ അടിയന്തര വൈദ്യസഹായം തേടണം

-ഡോ. രഞ്ജിത്ത് പി.വി,

ന്യൂറോ വിഭാഗം തലവൻ,

ഇന്ദിരാഗാന്ധി സഹകരണ

ആശുപത്രി, തലശേരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD STROKE DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA