SignIn
Kerala Kaumudi Online
Friday, 30 October 2026 1.33 PM IST

'മമ്മൂട്ടിയെ  ആക്രമിക്കാൻ  ഞങ്ങളില്ല, സിപിഎമ്മിന് അങ്ങനെ ഒരു താൽപര്യവുമില്ല'

mv-govindan
നടൻ മമ്മൂട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്നും എതിരഭിപ്രായമുള്ളവരോടും നല്ലരീതിയിൽ സംവദിക്കുകയെന്നതാണ് പാർട്ടിയുടെ നയമെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കും നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.

'മമ്മൂട്ടി ലോകം അറിയുന്ന മലയാളത്തിന്റെ മഹാനടനാണ്. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകും. അത് ക്രിയാത്മകമായിട്ടാണ് കാണുന്നത്. യോജിപ്പുള്ളവരോടും ഇല്ലാത്തവരോടും നല്ല രീതിയിൽ സംവദിക്കണം എന്നതാണ് ലൈൻ. മമ്മൂട്ടിയെ ആക്രമിക്കാൻ ഞങ്ങളില്ല. സിപിഎമ്മിന് അങ്ങനെ ഒരു താൽപര്യവുമില്ല'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ ഭാരവാഹികൾ മമ്മൂട്ടിയെ വസതിയിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് ഇടത് അനുകൂല സൈബർ പേജുകളിൽ നിന്ന് ഉൾപ്പെടെ നടനെതിരെ വ്യാപക വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നത്. 2026 മാർച്ചിൽ വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയത്. ഈ സൈബർ ആക്രമണങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തള്ളിയിരുന്നു. പിന്നാലെയാണ് പാർട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയത്.

English Summary

CPM Kerala State Secretary MV Govindan has rejected the cyberattacks targeting Malayalam actor Mammootty and the SFI and DYFI leaders who visited him. Govindan said the party views criticism from respected personalities like Mammootty constructively and believes in engaging respectfully with people who hold differing opinions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY CYBER ATTACK, MV GOVINDAN, CPM KERALA, MAMMOOTTY NEWS, MAMMOOTTY SFI DYFI VISIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA