
തിരുവനന്തപുരം: നവോത്ഥാന നായകരിൽ പ്രമുഖനായിരുന്ന ഡോ.പി.പൽപ്പു 1896ൽ എഴുതി പ്രസിദ്ധീകരിച്ച 'തിരുവിതാംകോട്ടെ ഈഴവർ' പുസ്തകം തിങ്കളാഴ്ച ഡോ.പി.പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുന:പ്രകാശനം ചെയ്യും. ഡോ.പൽപ്പുവിന്റെ 163-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വൈകിട്ട് 5.30ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ ചേരുന്ന സമ്മേളത്തിലാണ് പ്രകാശനം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.പൽപ്പു അവാർഡ് ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദയ്ക്ക് സ്പീക്കർ സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.പുസ്തകപുനപ്രകാശനം മന്ത്രി എം.ലിജു, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാലിന് നൽകി നിർവഹിക്കും.അവാർഡ് ജേതാവിനേയും പുസ്തകത്തേയും പരിചയപ്പെടുത്തി നെടുംകുന്നം ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.അഡ്വ.കെ.സാംബശിവൻ അദ്ധ്യക്ഷത വഹിക്കും.കരിയ്ക്കകം സുരേന്ദ്രൻ, മുൻ എം.എൽ.എ അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ്,വാർഡ് കൗൺസിലർ എസ്.പി ദീപക്ക്, മുൻ കൗൺസിലർ ഡി.അനിൽകുമാർ,തോപ്പിൽ ദിലീപ്,കരിയ്ക്കകം ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |