SignIn
Kerala Kaumudi Online
Friday, 30 October 2026 1.00 PM IST

'ചർച്ചകൾ അവസാനിപ്പിക്കണം, ചിലർ എരിതീയിൽ എണ്ണയൊഴിച്ചുതുടങ്ങി'; മമ്മൂട്ടി വിഷയത്തിൽ പ്രതികരിച്ച് കെ റഫീഖ്

k-rafeeq
കെ റഫീഖ്, വിജിൻ മമ്മൂട്ടിക്കൊപ്പം

ഇടത് ‌യുവജന സംഘടനാ നേതാക്കൾ നടൻ മമ്മൂട്ടിയെ സന്ദർശിച്ചതിന്‌ പിന്നാലെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങൾ ചൂണ്ടിക്കാട്ടി മമ്മൂട്ടിക്കെതിരെ വീണ്ടും സൈബർ ആക്രമണം തുടങ്ങിയതോടെയാണ് റഫീഖിന്റെ പ്രതികരണം. ഫേ‌സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഫീഖ് നിലപാട് വ്യക്തമാക്കിയത്

അന്നത്തെ സംഭവത്തിൽ ഇതിനോടകം വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഇപ്പോഴത്തെ വിവാദങ്ങൾ രാഷ്‌ട്രീയ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ മാത്രമേ ഉപകരിക്കുവെന്നും റഫീഖ് പറഞ്ഞു. ഇത്തരം കാര്യങ്ങളെ മുതലെടുക്കാൻ തർക്കം പാർത്തിരിക്കുന്നവർ അവർക്കനുകൂലമായ വിവരണങ്ങൾ സൃഷ്‌ടിച്ച് എരിതീയിൽ എണ്ണ ഒഴിച്ച് തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മമ്മൂട്ടിയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ചർച്ചകളുടെ ഒരുവശത്ത് എൻ്റെ പേര് കൂടി ആവർത്തിക്കപ്പെടുന്നതിനാലാണ് ഈ വിഷയത്തിൽ വീണ്ടും പ്രതികരിക്കുന്നത്. മമ്മൂട്ടിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ആ വിഷയം അവസാനിപ്പിച്ചതാണ്. മമ്മൂട്ടി നേരിട്ട് വീഡിയോ കോളിലൂടെ സംസാരിച്ചതടക്കം ചൂണ്ടിക്കാണിച്ച് ആ വിഷയം അവിടെ തീർന്നെന്ന് ആ ഘട്ടത്തിൽ തന്നെ പരസ്യമായി എല്ലാവരുമായും പങ്കുവച്ചതുമാണ്.

രാജ്യത്തെ മുഴുവൻ ബഹുജന കൂട്ടായ്മകളുമായി ഇടതുപക്ഷം ഐക്യദാർഢ്യപ്പെടുന്ന ഘട്ടത്തിൽ ഇത്തരം വിഷയങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ നമ്മുടെ രാഷ്ട്രീയ ലക്ഷ്യത്തിൻ്റെ ശ്രദ്ധതിരിക്കാനും അതിൻ്റെ സ്വീകാര്യതയെ ബാധിക്കാനുമാണ് ഉപകരിക്കുക എന്നത് നാമെല്ലാം കാണേണ്ടതുണ്ടല്ലോ. കേരളത്തിൻ്റെ കലാകാരൻമാരെയും രാഷ്ട്രീയത്തിന് അതീതമായ അവരുടെ ഇടങ്ങളെയും നമ്മൾ എല്ലാക്കാലവും അംഗീകരിച്ചിട്ടുണ്ട്. അതുതന്നെയാണ് സഖാക്കൾ എന്ന നിലയിൽ നമ്മൾ ചേർത്ത് പിടിക്കുന്ന ജനാധിപത്യ ബോധത്തിൻ്റെ ഭംഗിയും വലിപ്പവും. വിമർശനവും സ്വയംവിമർശനവും തിരുത്തലും ഉണ്ടായ ഒരു വിഷയം കാലാകാലത്തോളം ഇങ്ങനെ ഉയരുന്നത് നാട്ടിലെ പുരോഗമന ജനാധിപത്യ കൂട്ടായ്മയ്ക്ക് എത്രമാത്രം ഗുണകരമാണെന്ന് നമുക്കോരോരുത്തർക്കും ചിന്തിക്കാം. ഇത്തരം കാര്യങ്ങളെ മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്നവർ അവർക്കനുകൂലമായ വിവരണം സൃഷ്‌ടിച്ച് എരിതീയിൽ എണ്ണ ഒഴിച്ച് തുടങ്ങിയതും നമ്മൾ കാണാതിരിക്കരുത്.

ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചർച്ചകളും വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമുള്ള അന്ന് പറഞ്ഞ അഭ്യർത്ഥന തന്നെയാണ് എല്ലാ സുഹൃത്തുക്കളോടും വീണ്ടും പറയാനുള്ളത്. ഈ വിഷയം വിശദീകരിച്ച സമയത്ത് പറഞ്ഞ് അവസാനിപ്പിച്ചത് തന്നെ വീണ്ടും ആവർത്തിക്കുകയാണ്.

“ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് തിരിച്ചറിഞ്ഞാൽ പരിഭവങ്ങളും തർക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം.

English Summary

CPM Wayanad district secretary K. Rafeeque has responded to renewed cyberattacks against actor Mammootty, urging everyone to stop revisiting the Wayanad township controversy and focus on larger political and humanitarian goals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYBER ATTACK AGAINST MAMMOOTTY, K RAFEEQ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA