SignIn
Kerala Kaumudi Online
Friday, 30 October 2026 2.03 AM IST

പെൻഷൻ മസ്റ്ററിംഗ് അവസാന തീയതി നാളെ, 6.66 ലക്ഷം പേർ പുറത്തായേക്കും

READ ENGLISH VERSION
aa


മാസം 133.33 കോടി ചെലവ് കുറയും

മലപ്പുറം: സംസ്ഥാനത്ത് സാമൂഹിക പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാതെ 6,66,654 പേർ. നാളെയാണ് അവസാന തീയതി. മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടസപ്പെട്ടേക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ഇത്രയും പേർ ഒഴിവായാൽ പ്രതിമാസം 133.33 കോടി രൂപയുടെ ചെലവ് കുറയും. 1,331.42 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിലെ ആകെ ചെലവ്.

മരണപ്പെട്ടവരുടെ പേരിൽ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നതിനും ഇരട്ടിപ്പുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തി അർഹരായവർക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കുന്നതിനുമാണ് മസ്റ്ററിംഗ് നടത്തുന്നത്.

സംസ്ഥാനത്ത് 66.57 ലക്ഷം പേരാണ് പെൻഷൻ കൈപ്പറ്റുന്നത്. ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ ലഭിക്കുന്ന 14.33 ലക്ഷം പേരുൾപ്പെടെയാണിത്. വാർദ്ധക്യ പെൻഷൻ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്. 2,50,048 പേർ. 30,94,229ൽ 28,44,181 പേർ പൂർത്തിയാക്കി.

പെൻഷൻ.......ഗുണഭോക്താക്കൾ.......മസ്റ്ററിംഗ് നടത്തിയത്........ബാക്കിയുള്ളവർ
വിധവ................13,58,253.................................12,96,839.................................61,414
ഭിന്നശേഷി...........3,97,781..................................3,70,687...................................27,094
കർഷകത്തൊഴിലാളി........2,86,665..............2,73,604............................13,061
അവിവാഹിത.....86,332......................................80,194...............................6,138

ബോർഡ് പെൻഷൻ...............................................മസ്റ്ററിംഗ് ബാക്കിയുള്ളവർ

ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വക്കേഴ്സ് ...................................................94,​664

കർഷക ക്ഷേമനിധി ബോർഡ്..............................................77624

ക്യാഷ്യു വക്കേഴ്സ് റിലീഫ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ്‌ ............................................20,​622

ടൈലറിംഗ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്‌..............................................19,​201

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA