SignIn
Kerala Kaumudi Online
Saturday, 31 October 2026 2.34 AM IST

ആരോഗ്യ മന്ത്രി മാപ്പ് പറയണം: പിണറായി

a

തിരുവനനന്തപുരം: ജനങ്ങളിൽ ഭീതി വിതയ്ക്കുകയും, നാടിന്റെ ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ആരോഗ്യ മന്ത്രി കേരളീയ പൊതു സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായിവിജയൻ. ആരോഗ്യ

മന്ത്രിയെ അതിന് പ്രേരിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേരളത്തിന്റെ ആരോഗ്യ രംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയം വച്ച് സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകരുടെയും കരുത്തിലാണ്. ആ അടിത്തറ തകർക്കാനും, അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താനും മന്ത്രി മുന്നിട്ടിറങ്ങുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിപ ബാധിച്ച് മരിച്ചവർക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വാദം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് തെളിഞ്ഞു. 2023–25-ൽ നിപ ബാധിച്ച 13 പേരിൽ മരണപ്പെട്ട ഒരാളും ഈ മരുന്ന് സ്വീകരിച്ചിട്ടില്ല . നിയമസഭയെയും ജനങ്ങളെയും ഒരു പോലെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് പിണറായി ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA