SignIn
Kerala Kaumudi Online
Saturday, 31 October 2026 12.54 AM IST

200 കിലോമീറ്റർ വേഗത്തിൽ കുതിക്കാം, യാത്രക്കാർക്ക് റെയിൽവെയുടെ സർപ്രൈസ്: മാറ്റം അമൃതയിലും രാജ്യറാണിയിലും

indian-railway
പ്രതീകാത്മക ചിത്രം

പാലക്കാട്: ദിവസേന ആയിരക്കണക്കിനു യാത്രക്ക‌ാർ ആശ്രയിക്കുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്‌പ്രസിനും(16343-44), തിരുവനന്തപുരം നോർത്ത്- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്‌പ്രസിനും(16349-50) എൽ.എച്ച്.ബി കോച്ചുകൾ എത്തുന്നു. നിലവിലെ പരമ്പരാഗത കോച്ചുകൾക്കു പകരം കൂടുതൽ യാത്രാസുഖവും സുരക്ഷിതത്വവും നൽകുന്ന എൽ.എച്ച്.ബി കോച്ചുകൾ ഘടിപ്പിച്ച രാജ്യറാണി എക്സ്‌പ്രസ് ഡിസംബർ 31 മുതലാണ് സർവീസ് നടത്തുക.

തിരുവനന്തപുരം നോർത്ത്- നിലമ്പൂർ റോഡ് എക്സ്‌പ്രസ്(16349) ഡിസംബർ 31 മുതലും നിലമ്പൂർ റോഡ്- തിരുവനന്തപുരം നോർത്ത് (16350) ട്രെയിൻ ജനുവരി ഒന്ന് മുതലും എൽ.എച്ച്.ബി കോച്ചുകളുമായി സർവീസ് നടത്തും. 1- എ.സി ടു ടയർ കോച്ച്, 2- എ.സി ത്രീ ടയർ കോച്ച്, 6- സ്ലീപ്പ‌ർ ക്ലാസ് കോച്ച്, 4- ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1- സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ച്, 1-ജനറേറ്റർ കാർ കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാവുക.

 രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്‌പ്രസ്(16344) ജനുവരി ഒന്ന് മുതലും തിരുവനന്തപുരം-രാമേശ്വരം അമൃത എക്സ്‌പ്രസ്(16343) ജനുവരി രണ്ട് മുതലുമാണ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുക. 1-ഫസ്റ്റ് ക്ലാസ് എ.സി കോച്ച്, 1- എ.സി ടു ടയർ കോച്ച്, 4-ത്രി ടയർ എ.സി കോച്ച്, 10 സ്ലീപ്പർ ക്ലാസ് കോച്ച്, 4 -ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1-സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ച്, 1-ജനറേറ്റർ കാർ കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാവുക.

സവിശേഷതകൾ

എൽ.എച്ച്.ബി കോച്ചുകളുടെ സസ്പെൻഷൻ സംവിധാനം വളരെ മികച്ചതായതിനാൽ ട്രെയിനിന് കുലുക്കം വളരെ കുറവായിരിക്കും. അതിനാൽ യാത്ര കൂടുതൽ സുഖകരമാകും. മികച്ച എയർ ബ്രേക്ക് സംവിധാനം. കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി. അപകട സമയത്ത് കോച്ചുകൾ ഒന്നിനു മുകളിൽ ഒന്നായി കയറാത്ത ആന്റി-ടെലിസ്കോപിക് സംവിധാനമുള്ളവയാണ് എൽ.എച്ച്.ബി കോച്ചുകൾ. മണിക്കൂറിൽ 160-200 കിലോമീറ്റർ വേഗതയിൽ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കും.

English Summary

The Amrita Express (Rameswaram-Thiruvananthapuram) and Rajyarani Express (Thiruvananthapuram North-Nilambur Road) will soon operate with advanced LHB coaches. Rajyarani services with the upgraded coaches begin December 31, followed by the Amrita Express from January 1. These modern coaches promise enhanced passenger comfort, safety, and higher speed capabilities compared to traditional ones.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMRITHA EXPRESS, RAJYARANI EXPRESS, LHB COACHES, INDIAN RAILWAYS LATEST NEWS, KERALA TRAIN UPDATES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA