SignIn
Kerala Kaumudi Online
Saturday, 27 June 2026 8.31 PM IST

കേരളത്തിൽ ഏറ്റവും അപകടകരമായ വെയിൽ ഏതു ജില്ലയിലേതെന്ന് കണ്ടെത്തി, ജാഗ്രത വേണം

summer

കൊല്ലം: ജില്ലയിൽ വേനൽ ചൂട് 40 ഡിഗ്രിയോട് അടുക്കുന്നതിനൊപ്പം യു.വി ഇൻഡക്‌സും (അൾട്രാവയലറ്റ് കിരണങ്ങളുടെ തോത്) ഉയരുന്നു. നിലവിൽ തുടർച്ചയായ ദിവസങ്ങളിൽ 12ന് മുകളിലാണ് യു.വി ഇൻഡക്സ്.

0 മുതൽ 12 വരെയാണ് യു.വി ഇൻഡക്‌സിന്റെ ശരാശരി കണക്ക്. ഒന്ന് മുതൽ മൂന്ന് വരെ യു.വി കിരണങ്ങളേറ്റാൽ മനുഷ്യർക്ക് പ്രശ്‌നമുണ്ടാകില്ല. അതേസമയം നാല് മുതൽ ഒൻപത് വരെ ഇൻഡക്‌സിലുള്ള വെയിൽ തുടർച്ചയായി ഒരു മണിക്കൂർ ഏറ്റാൽ പൊള്ളലേൽക്കും. യു.വി ഇൻഡക്‌സ് 10ന് മുകളിലാവുമ്പോൾ തുടർച്ചയായി ഒരു മണിക്കൂർ വെയിലേറ്റാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും സൂര്യാതപത്തിനും വഴിയൊരുങ്ങും. വരും ദിവസങ്ങളിലും ഇൻഡക്‌സ് ഉയരുമെന്നാണ് സൂചന.

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ യു.വി ഇൻഡക്‌സ് അപകടകരമായ തോതിലേക്ക് ദിനംപ്രതി ഉയരുകയാണ്.

യു.വി കിരണങ്ങളുടെ അളവ് ഏറ്റവും കൂടുതലുള്ളത് രാവിലെ 11 മുതൽ മൂന്ന് വരെയാണ്. മുൻ വർഷങ്ങളിൽ ഇൻഡക്‌സ് 9നും 10നും ഇടയിലായിരുന്നു. ഉയർന്ന താപനിലയ്‌ക്കൊപ്പം അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് ഉയരുന്നത് ആരോഗ്യത്തെ വളരെയേറെ ദോഷകരമായി​ ബാധി​ക്കും. പ്രത്യേകി​ച്ച്, വെയി​ലേറ്റ് ജോലി​ ചെയ്യുന്നവർക്ക്.

കനം കുറഞ്ഞ് ഓസോൺ​

അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ കനവും കാർമേഘങ്ങളും ആർദ്രതയും കുറഞ്ഞതാണ് യു.വി ഇൻഡക്‌സ് വർദ്ധിക്കാൻ കാരണമായി​ പറയുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് നിശ്ചയിക്കുന്നത് യു.വി ഇൻഡക്‌സിലാണ്.

ജാഗ്രത വേണം

പകൽ കുട്ടികൾ കളിക്കാൻ പുറത്തിറങ്ങുമ്പോൾ സൺ ക്രീം പുരട്ടണം

തൊപ്പിയും ഫുൾ സ്ലീവ് വസ്ത്രങ്ങളും നന്ന്

ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന് എസ്.പി.എഫ് 15 ഉള്ള ലിപ്പ് ബാം ഉപയോഗിക്കണം

വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം

വെയിൽ തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണം

വെള്ളം ധാരാളം കുടിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEAVY SUMMER, KOLLAM, UV INDEX, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA