SignIn
Kerala Kaumudi Online
Sunday, 08 November 2026 11.18 AM IST

പരീക്ഷണമായി കൃഷി തുടങ്ങി; ഇന്ന് ഒരുവർഷം സമ്പാദിക്കുന്നത് 2 കോടി, യുവാവിന്റെ വിജയത്തിന് പിന്നിലെ തന്ത്രം

mahesh-asabe
മഹേഷ് അസബെ

കൃഷി നഷ്ടമാണെന്ന് പറഞ്ഞ് വിഷമിക്കുന്നവർക്കിടയിൽ വ്യത്യസ്തമായ ചിന്തയിലൂടെയും ആധുനിക സാങ്കേതികവിദ്യയിലൂടെയും കോടികളുടെ വിജയം കൊയ്ത് മാതൃകയാവുകയാണ് മഹാരാഷ്ട്രയിലെ ഒരു കർഷക കുടുംബം. സോളാപൂരിലെ അക്കോള ഗ്രാമത്തിൽ നിന്നുള്ള മഹേഷ് അസബെ എന്ന യുവാവും കുടുംബവുമാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ പ്രതിവർഷം രണ്ടുകോടി രൂപ വരുമാനം നേടുന്നത്.

ചോളവും മറ്റ് പരമ്പരാഗത വിളകളും കൃഷി ചെയ്തിരുന്ന ഈ കുടുംബം 2013-14 കാലഘട്ടത്തിലാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേയ്ക്ക് തിരിഞ്ഞത്. വരണ്ട പ്രദേശങ്ങളിലും കുറഞ്ഞ ജലസേചനത്തിലും നന്നായി വളരുന്ന വിളയാണിതെന്ന് മനസിലാക്കിയ മഹേഷിന്റെ പിതാവാണ് ഇതിന് തുടക്കമിട്ടത്. ആദ്യം ബംഗ്ലാദേശിൽ നിന്ന് ഏകദേശം ഒൻപത് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് 9,000 തൈകൾ എത്തിച്ച് മൂന്ന് ഏക്കറിലാണ് കൃഷി ആരംഭിച്ചതെന്നാണ് കുടുംബം പറയുന്നത്.

അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദധാരിയായ മഹേഷ് കൂടി കൃഷിയിലേയ്ക്ക് ഇറങ്ങിയതോടെ കൃഷി കൂടുതൽ ലാഭകരമായി. ഇസ്രായേലിലും വിയറ്റ്നാമിലും പോയി ആധുനിക ജലവിനിയോഗ രീതികളും കൃഷി സാങ്കേതികവിദ്യകളും പഠിച്ച മഹേഷ് അവ സ്വന്തം കൃഷിത്തോട്ടത്തിൽ നടപ്പിലാക്കുകയായിരുന്നു. ഡ്രിപ്പ് ഇറിഗേഷൻ, പോണ്ട് ഫാമിംഗ് എന്നിവയിലൂടെ ജലക്ഷാമം പരിഹരിക്കുകയും കളനാശിനി തളിക്കുന്നതടക്കമുള്ള ജോലികൾ യന്ത്രവത്കരിക്കുകയും ചെയ്തു.

ഇന്ന് മൂന്ന് ഏക്കറിൽ നിന്ന് 60 ഏക്കറിലേയ്ക്ക് പടർന്ന് പന്തലിച്ചു കിടക്കുകയാണ് ഇവരുടെ രുക്മിണി ഫാംസെന്ന് മഹേഷ് പറയുന്നു. ഡ്രാഗൺ ഫ്രൂട്ടിന് പുറമെ സീതപ്പഴം, പേരയ്ക്ക, മാതളനാരങ്ങ എന്നിവയും ഇവർ കൃഷിചെയ്യുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ടിൽ നിന്ന് മാത്രം 1.25 കോടി രൂപയാണ് വരുമാനമെന്ന് മഹേഷും കുടുംബവും പറയുന്നു. മറ്റ് പഴവർഗങ്ങൾ ചേരുമ്പോൾ ആകെ ലാഭം രണ്ട് കോടി രൂപയ്ക്ക് മുകളിൽ ഉയർന്നെന്നും മഹേഷ് കൂട്ടിച്ചേർത്തു. കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ കൃഷിയിലൂടെയും വൻ വിജയം നേടാമെന്ന് തെളിയിക്കുകയാണ് ഈ കർഷക കുടുംബം.

English Summary

A farmer family from Akola village in Solapur, Maharashtra, is earning an annual income of ₹2 crore through dragon fruit farming. Mahesh Asabe and his family have achieved this success by adopting innovative farming methods and modern technology, setting an example for other farmers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRAGON FRUIT FARMING, TWO CRORE FARMING INCOME, DRAGON FRUIT CULTIVATION KERALA, MAHARASHTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE