SignIn
Kerala Kaumudi Online
Friday, 03 July 2026 8.23 PM IST

പഴയ ബാങ്ക് അക്കൗണ്ടിലെ ബാക്കിയുള്ള പണം; നിര്‍ണായക അറിയിപ്പുമായി റിസര്‍വ് ബാങ്ക്

rbi
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ | ഫയല്‍ ഫോട്ടോ

പത്ത് വര്‍ഷത്തില്‍ അധികമായി ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകളില്‍ പണം ബാക്കിയുണ്ടെങ്കില്‍ അത് നഷ്ടപ്പെടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പത്ത് വര്‍ഷത്തില്‍ കൂടുതലായി ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണെങ്കില്‍ ഈ പണം ആര്‍ബിഐയുടെ വിദ്യാഭ്യാസ ബോധവത്കരണ ഫണ്ടിലേക്ക് ആകും മാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാവുക. എന്നാല്‍ ഈ പണം അക്കൗണ്ട് ഉടമയ്ക്ക് നഷ്ടപ്പെടില്ലെന്നും വീണ്ടെടുക്കാന്‍ ആര്‍ബിഐ പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അറിയിപ്പിലൂടെ അറിയിക്കുന്നു.

രാജ്യത്തെ എല്ലാ പൗരന്‍മാരുടേയും വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലേക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ആര്‍ബിഐ സന്ദേശമായി നല്‍കുന്നുണ്ട്. വാട്‌സാപ്പില്‍ ആര്‍ബിഐ അയക്കുന്ന വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശം ചുവടെ

നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിന്റെയോ അക്കൗണ്ട് 10 വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തനരഹിതമാണെങ്കില്‍, ആ ഫണ്ട് ആര്‍ ബി ഐയുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവല്‍ക്കരണ (DEA) ഫണ്ടില്‍ ആയിരിക്കാം - പക്ഷെ നിങ്ങള്‍ക്ക് അത് ഇപ്പോഴും ക്ലെയിം ചെയ്യാവുന്നതാണ്.

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ പരിശോധിക്കുക: https://udgam.rbi.org.in \

നിങ്ങളുടെ ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുക

കെ വൈ സി സമര്‍പ്പിക്കുക (ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, അല്ലെങ്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്)

നിങ്ങളുടെ പണം, പലിശ ഉണ്ടെങ്കില്‍ അതും സഹിതം കൈപ്പറ്റുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, RBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY