SignIn
Kerala Kaumudi Online
Sunday, 26 July 2026 7.41 PM IST

ആഡംബരത്തിന് വേണ്ടിയല്ല; സ്വർണം ധരിക്കുന്നതുകൊണ്ട് ചില ഗുണങ്ങളുമുണ്ട്

gold-

സ്വർണം ഒരു സുരക്ഷിത നിക്ഷേപമായതിനാൽ എത്രതന്നെ വില വർദ്ധിച്ചാലും അത് വാങ്ങി സൂക്ഷിക്കുന്നവരാണ് മലയാളികൾ. എല്ലാ ആഘോഷങ്ങൾക്കും സ്വർണം ധരിക്കുന്നു. എന്നാൽ കേവലം ഒരു ആഡംബരം മാത്രമല്ല സ്വർണമെന്ന് മനസിലാക്കുക. സ്വർണം ധരിക്കുന്നതുകൊണ്ട് ചില ഗുണങ്ങൾ ശരീരത്തിന് ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. സ്വർണം ധരിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ആയുർവേദത്തിൽ പോലും പറയുന്നുണ്ട്.

സ്വർണത്തിന് സ്വാഭാവികമായി രോഗശാന്തിക്കുള്ള കഴിവ് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സ്വർണം ശരീരത്തിലെ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നതായി പറയപ്പെടുന്നു. സന്ധിവേദനയും വീക്കവും കുറയ്ക്കാനും സ്വർണം ധരിക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിലെ ഓക്സിജൻ പ്രവാഹം മെച്ചപ്പെടുത്താനും രക്തചംക്രമണം സുഗമമാക്കാനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. സ്വർണം ധരിക്കുന്നത് ഒരു പോസിറ്റീവ് എനർജി നൽകുകയും ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.

മുകളിലെ വിവരങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇത് കേരളകൗമുദി ഓൺലെെൻ സ്ഥിരീകരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, GOLD, BENEFITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY