കൊച്ചി: വന്‍ വിലയില്‍ നിന്ന് താഴേക്ക് പോയെങ്കിലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇപ്പോഴും കുറഞ്ഞിട്ടില്ല. വില ഒരു ലക്ഷത്തിന് മുകളിലായതിനാല്‍ തന്നെ സ്വര്‍ണ വില്‍പ്പനയും പണയം വയ്ക്കലും സജീവമാണ്. ഇത് ലക്ഷ്യമിട്ട് നിലവാരം കുറഞ്ഞതും വ്യാജ സ്വര്‍ണവും വിപണിയിലെത്തുന്നത് ഉപഭോക്താക്കളേയും ധനകാര്യ സ്ഥാപനങ്ങളേയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഹാള്‍മാര്‍ക്ക് മുദ്ര പോലും വ്യാജമായി നിര്‍മ്മിച്ചാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത് എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
ഒറിജിനലിനെ വെല്ലുന്ന ഹാള്‍മാര്‍ക്ക് പോലും പതിപ്പിക്കുന്ന സംഭവങ്ങളും അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സ്വര്‍ണ ഇടപാട് നടത്തുന്നവര്‍ പറയുന്നത്. പലപ്പോഴും ഉപയോഗിച്ച സ്വര്‍ണം വാങ്ങുന്നവര്‍ക്കും പണയത്തിന് എടുക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് പണി കിട്ടുന്നത്. വ്യാജ ഹാള്‍മാര്‍ക്ക് ഐഡിയുണ്ടാക്കി അവ നിലവാരം കുറഞ്ഞ സ്വര്‍ണത്തില്‍ സ്ഥാപിക്കുന്ന സംഘങ്ങള്‍ സജീവമാണെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) മുന്നറിയിപ്പ് നല്‍കുന്നത്.
വ്യാജ മുദ്ര പതിപ്പിച്ച ആഭരണങ്ങള്‍ പണയ സ്ഥാപനങ്ങളില്‍ നല്‍കി കോടികളുടെ വായ്പ തട്ടിയെടുക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം സംഘങ്ങളെ കണ്ടെത്താനും കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ തയ്യാറാകണമെന്നാണ് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥ സ്വര്‍ണത്തിന്റേതിന് സമാനമായ വ്യാജ മുദ്രകള്‍ മെഷീനുകള്‍ ഉപയോഗിച്ച് ആഭരണങ്ങളില്‍ പതിപ്പിച്ചാണ് വിപണിയില്‍ എത്തിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്പായ 'BIS Care' ഉപയോഗിച്ച് ആഭരണത്തിലെ ആറക്ക HUID നമ്പര്‍ പരിശോധിക്കാനാകും. ഇത് പരിശോധിക്കുന്നതിലൂടെ ഹാള്‍മാര്‍ക്കിങ് കേന്ദ്രത്തിന്റെ പേര്, വിലാസം, ആഭരണം വിറ്റ ജുവലറിയുടെ വിവരങ്ങള്‍ എന്നിവ കൃത്യമായി ലഭ്യമാകും. ഹാള്‍മാര്‍ക്ക് പരിശോധിക്കുമ്പോള്‍ വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ അതില്‍ പതിപ്പിച്ചിരിക്കുന്നത് വ്യാജ മുദ്രയാണെന്ന് മനസ്സിലാക്കാം.
fake huid hallmarking becoming more wider says gold merchants.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |