SignIn
Kerala Kaumudi Online
Wednesday, 22 July 2026 1.13 PM IST

ഭക്ഷണം കഴിച്ച ശേഷം വരുന്ന ക്ഷീണവും മയക്കവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ai-image-

നന്നായി ആഹാരം കഴിച്ചുകഴിഞ്ഞ് ഉടൻ തന്നെ ഒരു മയക്കമോ ശരീരം തളരുന്നതോ പോലെ തോന്നാറുണ്ടോ? മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണിത്. പോഷകസമൃദ്ധമായ സലാഡുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ പോലും ചിലപ്പോൾ ഈ തളർച്ച വിട്ടുമാറില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിശദീകരിക്കുകയാണ് എയിംസിലും സ്റ്റാൻഫോർഡിലും പരിശീലനം ലഭിച്ച ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി.


ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ നമ്മുടെ ശരീരം സ്വാഭാവികമായും 'റെസ്റ്റ് ആൻഡ് ഡൈജസ്റ്റ്' എന്ന അവസ്ഥയിലേക്കാണ് മാറുന്നത്. ആഹാരം ശരിയായി ദഹിപ്പിക്കാൻ ശരീരത്തിലെ രക്തയോട്ടം കൂടുതലായി വയറിലേക്കും കുടലിലേക്കും കേന്ദ്രീകരിക്കുകയും ചെയ്യും. ഈ പ്രക്രിയ നടക്കുമ്പോൾ ശരീരം സ്വാഭാവികമായും വിശ്രമാവസ്ഥയിലാവുകയും ഇത് നിങ്ങൾക്ക് ഉറക്കവും ശാന്തതയും അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് ശേഷമുള്ള ക്ഷീണം സാധാരണമാണെന്നാണ് ഡോ. സേത്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.


നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ഗുണവും ക്ഷീണത്തിന്റെ തോത് നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കാർബോഹൈഡ്രേറ്റുകളായ വെളുത്ത അരി, മൈദ കൊണ്ടുള്ള ബ്രെഡ്, മധുരപലഹാരങ്ങൾ, സംസ്‌കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും. ഇത് പിന്നീട് അപ്രതീക്ഷിതമായി താഴുന്നത് കടുത്ത ക്ഷീണത്തിനും ഉറക്കത്തിനും കാരണമാകും. അളവിൽ കുടുതൽ ഭക്ഷണം കഴിക്കുന്നതും ദഹനപ്രക്രിയയെ സങ്കീർണമാക്കുകയും ശരീരത്തിന് കൂടുതൽ അധ്വാനം നൽകുകയും ചെയ്യുമെന്നും സേത്തി പറയുന്നു.

'പ്രോട്ടീൻ, ഫൈബർ (നാരുകൾ), കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് ദഹനപ്രക്രിയയെ സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഒന്നിച്ച് അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പകരം കൃത്യമായ ഇടവേളയെടുത്ത് മിതമായ അളവിൽ ഭക്ഷണം കഴിച്ചാൽ ക്ഷീണം അകറ്റാൻ സഹായിക്കും. നമ്മുടെ മെറ്റബോളിസം നാം കഴിക്കുന്ന ഓരോ ഭക്ഷണത്തോടും നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കും. അതിനാൽ ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുത്താൽ ആഹാരത്തിന് ശേഷമുള്ള മയക്കത്തെ ഒരു പരിധിവരെ തടയാനാകും'.- സേത്തി നർദ്ദേശിച്ചു.

A post shared by Saurabh Sethi MD MPH | Gastroenterologist (@doctor.sethi)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, SLEEP, HEALTH NEWS, LATESTNEWS, LIFESTYLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY