SignIn
Kerala Kaumudi Online
Monday, 28 September 2026 11.54 PM IST

കിടക്കയിൽ ഉറങ്ങാം,​ വായിക്കാം,​ കളിക്കാം!! 25 ലക്ഷം രൂപ ശമ്പളവും കിട്ടും

matress-tester

ലണ്ടൻ : ഉറങ്ങാൻ കൊതിക്കാത്തവർ ആരുണ്ട്? മറ്റൊരു ജോലിയും ചെയ്യാതെ വെറുതെ കിടക്കാനും ഒന്ന് മയങ്ങാനും ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും. ഇനി ഉറങ്ങിയുറങ്ങി മടുത്താലോ... അതിനും വഴിയുണ്ട്. കിടന്നു കൊണ്ട് ടി.വി കാണാം, പുസ്‌തകം വായിക്കാം, ഗെയിം കളിക്കാം... അങ്ങനെ ഒരുപാട് ഓപ്ഷനുകളുണ്ട്. പക്ഷേ, ഒറ്റ കണ്ടീഷനേയുള്ളൂ. എല്ലാം കിടന്നുകൊണ്ടാകണം എന്നു മാത്രം. തീർന്നില്ല വിശേഷങ്ങൾ... ഈ കിടപ്പിനും ഉറക്കത്തിനും നല്ലൊരു തുക ശമ്പളയിനത്തിൽ കിട്ടിയാലോ... സംഗതി അടിപൊളിയായി അല്ലേ...പ്രതിവർഷം ഏതാണ്ട് 25 ലക്ഷം രൂപ കിട്ടുന്ന നല്ല ഒന്നാന്തരം ജോലിയാണ്. പക്ഷേ ജോലി വേണമെങ്കിൽ അങ്ങ് ബ്രിട്ടണിലേക്ക് വണ്ടി പിടിക്കേണ്ടി വരും.

അവിടത്തെ ആഡംബര ബെഡ് കമ്പനിയായ ക്രാഫ്റ്റ്ഡ് ബെഡ്സാണ് 'മാട്രസ് ടെസ്റ്റർ' (മെത്ത പരിശോധിച്ച് അഭിപ്രായം പറയുന്ന ആൾ) വിഭാഗത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. ആഴ്‌ചയിൽ 37.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. ഓരോ ആഴ്ചയും പലതരം മെത്തകളിൽ കിടന്ന് വേണം റിവ്യൂ ചെയ്യേണ്ടത്, അതും സ്വന്തം വീട്ടിൽ.

ഓരോ ആഴ്ചയും കമ്പനി വീട്ടിലേക്ക് മെത്ത അയച്ചു തരും. ഇതിന് ശേഷം എത്ര സുഖകരമാണ് ബെഡ് എന്ന് വിലയിരുത്തേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച മെത്ത നൽകാനാണ് മാട്രസ് ടെസ്റ്റർ എന്ന പുതിയ തസ്‌തിക സൃഷ്‌ടിച്ചതെന്ന് ക്രാഫ്റ്റ്ഡ് ബെഡ്സിലെ മാർക്കറ്റിംഗ് മാനേജർ ബ്രയാൻ ഡില്ലൻ പറയുന്നു. തങ്ങളുടെ നിലവിലുള്ള ഷോപ്പർമാരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുവെന്നും ഇത് തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു മെത്ത ടെസ്റ്ററെ നിയമിക്കുന്നതെന്നും ജോലി നേടുന്ന വ്യക്തി ക്രാഫ്റ്റ്ഡ് ബെഡ്സ് ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നും ഡില്ലൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE