SignIn
Kerala Kaumudi Online
Monday, 27 July 2026 12.38 AM IST

ഓടി മുന്നിലെത്തിയിട്ടും സമ്മാനമില്ല, കാരണം വിചിത്രം; താരമായി കൊച്ചുമിടുക്കൻ

kid

മത്സരങ്ങളിൽ ഒന്നാമതെത്തുന്നവർ എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഒന്നാം സ്ഥാനത്ത് എത്താതെ തന്നെ ഒരാൾ ശ്രദ്ധിക്കപ്പെടണമെങ്കിൽ അയാളുടെ പെർഫോമൻസ് അത്രയ്‌ക്ക് ഗംഭീരമായിരിക്കണം. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. നാട്ടിൻപുറത്തെ ബിസ്‌കറ്റ് കടി മത്സരത്തിൽ ഒറ്റയ്‌ക്ക് ഓടി ജയിച്ചാണ് ഈ കൊച്ചുവിരുതൻ ശ്രദ്ധനേടിയത്. മത്സരത്തിന്റെ വീഡിയോ ശ്രീപ്രജിത് എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ റോഡിന് കുറുകെയായി രണ്ട് പേർ ബിസ്‌കറ്റുകൾ കെട്ടിയ കയറുകൾ ഉയർത്തിപ്പിടിച്ച് നിൽക്കുന്നുണ്ട്. അതിന് കുറച്ച് മാറി ഒരു വര വരച്ച് കുട്ടികളെ നിരത്തി നിർത്തിയിരിക്കുന്നു. മുതിർന്നവർ മത്സരം ആരംഭിക്കാനുള്ള നിർദേശം നൽകിയ ഉടൻ മറ്റ് കുട്ടികൾ കയറിനരികിലെത്തി ബിസ്‌കറ്റ് കടിക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ ഒരാളാകട്ടെ ബിസ്കറ്റ് കെട്ടിത്തൂക്കിയ കയർ കൈകൊണ്ട് തട്ടി മാറ്റി മുന്നിലേക്ക് ഓടുകയായിരുന്നു. ഓട്ടമത്സരത്തിനാണ് പങ്കെടുക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടി ഓടാൻ തുടങ്ങിയത്. എന്നാൽ ഇത് കണ്ടതോടെ മത്സരം നയിക്കാൻ നിന്ന മുതിർന്നവർ നിയന്ത്രണം വിട്ട് ചിരിക്കാൻ തുടങ്ങുകയായിരുന്നു. ബിസ്‌കറ്റ് കടി മത്സരത്തിൽ ഒന്നാമതെത്തിയത് ആരെന്ന് അറിഞ്ഞില്ലെങ്കിലും ഒറ്റയ്‌ക്ക് ഓടി ജയിച്ച ആ മിടുക്കനെ ആരും മറക്കില്ല.

ഒരു മില്ല്യണിലധികം ലൈക്കുകളും 15 മില്ല്യണിലധികം കാഴ്‌ചക്കാരെയും വീഡിയോ നേടിക്കഴിഞ്ഞു. ആ മിടുക്കൻ മുണ്ട് ഉടുത്ത് കൊണ്ട് ഇത്ര വേഗത്തിൽ എങ്ങനെ ഓടിയെന്നും പലരും അതിശയപ്പെടുന്നുണ്ട്. 'ദാ പോണൂ രാമേന്ദ്രനെ തല്ലിയവൻ', വേലായുധനെ ഓടിത്തോൽപ്പിക്കാൻ പറ്റുമെങ്കിൽ തോൽപ്പിക്ക്', 'നൂറ് മീറ്റർ ഓട്ടമത്സരത്തിൽ ആരാടാ റസ്‌ക് കൊണ്ട് തൂക്കിയേ' തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, KID, FUN, COMEDY, CHILDREN, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY