SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.21 PM IST

വിസയും ഭക്ഷണവും ആഡംബര ഹോട്ടൽ താമസം വരെ; ജപ്പാൻ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ, നിരക്കുകൾ അറിയാം

japan
പ്രതീകാത്മക ചിത്രം

യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരുടെ സ്വപ്ന ഭൂമിയാണ് ജപ്പാൻ. സവിശേഷമായ സംസ്കാരവും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുംകൊണ്ട് സ‌ഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ജപ്പാൻ ഇതിനകം മാറികഴിഞ്ഞു. ഈ ജപ്പാനിലേയ്ക്ക് ഒരു യാത്ര പോകണമെന്ന് ആഗ്രഹിക്കാത്ത ഇന്ത്യയ്ക്കാരില്ല. ഇപ്പോഴിതാ ജപ്പാനിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി ആകർഷകമായ ടൂർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൽ റെയിൽവേ.

മുംബയിൽ നിന്ന് ഒക്ടോബർ 25ന് ആരംഭിക്കുന്ന എട്ടു രാത്രികളും ഒൻപത് പകലുകളും നീണ്ടുനിൽക്കുന്ന യാത്ര നവംബർ മൂന്നിന് ആവസാനിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 3.36 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന പാക്കേജിൽ ജപ്പാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ടോക്കിയോ, മൗണ്ട് ഫുജി, ക്യോട്ടോ, ഒസാക്ക, ഹിരോഷിമ, നാര തുടങ്ങിയ നഗരങ്ങൾ ഈ യാത്രയിലൂടെ സന്ദർശിക്കാം. ജപ്പാന്റെ പരമ്പരാഗത സുമോ ഗുസ്തിയും ഈ യാത്രയുടെ ഭാഗമായി ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ഐആ‌ർസിടിസിയുടെ ഔദ്യോഗിക ടൂറിസം പോർട്ടൽ സന്ദർശിക്കാവുന്നതാണ്.

പാക്കേജ് നിരക്കുകൾ (ഒരാൾക്ക്)

  • രണ്ടുപേർക്ക് ഒരു റൂം- 3,36,200 രൂപ
  • മൂന്നുപേർക്ക് ഒരു റൂം- 3,36,300 രൂപ
  • ഒരാൾക്ക് മാത്രം- 4,14,770 രൂപ
  • കുട്ടികൾ (കിടക്കയോടുകൂടി)- 3,36,200 രൂപ
  • കുട്ടികൾ (കിടക്കയില്ലാതെ) 2,63,200 രൂപ

യാത്ര നിരക്കുകൾക്ക് പുറമെ രണ്ട് ശതമാനം ടിസിഎസ് അധികമായി ബാധകമായിരിക്കും.

പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നവ

  • മുംബയിൽ നിന്ന് ജപ്പാനിലേയ്ക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ.
  • ത്രീസ്റ്റാർ ഹോട്ടൽ താമസം.
  • പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം.
  • ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ യാത്രകൾ.
  • വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ടിക്കറ്റുകൾ.
  • വിസ ഫീസും ഓവ‌ർസീസ് ട്രാവൽ ഇൻഷുറൻസും.
  • ഐആ‌ർസിടിസി ടൂർ മാനേജരുടെ സേവനവും ഗൈഡും.

English Summary

An IRCTC Japan tour from Mumbai will run from October 25 to November 3, covering Tokyo, Mount Fuji, Kyoto, Osaka, Hiroshima and Nara. The 8-night, 9-day package starts at ₹3.36 lakh and also includes a chance to experience traditional sumo wrestling. An additional 2% TCS will apply.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVEL, JAPAN, INDIAN RAILWAY JAPAN TOUR, MUMBAI TO JAPAN TOUR PACKAGE, IRCTC JAPAN TOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY