SignIn
Kerala Kaumudi Online
Friday, 23 October 2026 12.27 AM IST

കളരി കുടുംബത്തിലെ അമ്മയും മകനും മെഡൽ തിളക്കത്തിൽ

z

മാവേലിക്കര : ഒരേ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി അമ്മയും മകനും. ചെട്ടികുളങ്ങര സ്വദേശി ശരണ്യ എസ്.എൽ, മകൻ കാശിനാഥൻ യു.കെ എന്നിവരാണ് തമിഴ്‌നാട് ആയോധന കലയായ സിലംബയിൽ നടത്തിയ മത്സരങ്ങളിൽ ജേതാക്കളായത്. കേരള അമച്വർ സിലംബം അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ശരണ്യ മൂന്ന് ഇനങ്ങളിലും മെഡൽ നേടി. ഓരോ സ്വർണ്ണവും വെള്ളിയും വെങ്കലവുമാണ് കരസ്ഥമാക്കിയത്. മകൻ കാശിനാഥന് രണ്ട് ഇനങ്ങളിൽ മെഡൽ ലഭിച്ചു. ഓരോ സ്വർണ്ണവും വെങ്കലവും.

കഴിഞ്ഞ നാല് വർഷമായി ആലപ്പുഴ രുദ്ര കളരിപ്പയറ്റ് പരിശീലന കേന്ദ്രത്തിൽ പ്രദീപ് പെരുമാലിന്റെ ശിക്ഷണത്തിലാണ് ഇരുവരും കളരി അഭ്യസിക്കുന്നത്. രുദ്ര കളരി പരിശീലകൻ ഉമേഷ് ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് ശരണ്യ. കാശിനാഥൻ ചെട്ടികുളങ്ങര ഈരേഴ നോർത്ത് എൽ.പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL