SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

സർക്കാർ ഓർഡർ വീണ്ടുമെത്തും, കെ.എസ്.ഡി.പിക്ക് ആശ്വാസം

s

ആലപ്പുഴ : സാങ്കേതിക കാരണങ്ങളും ഗുണനിലവാരക്കുറവും പറഞ്ഞ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഓർഡർ നൽകാതിരുന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെ.എസ്.ഡി.പി) ആശ്വാസമായി മുഖ്യമന്ത്രിയുടെ ഇടപെടൽ. സ്വകാര്യ മരുന്നുകമ്പനികൾക്ക് വിതരണ ഉത്തരവ് നൽകുന്നതിന് മുമ്പായി കെ.എസ്.ഡി.പിയുടെ മരുന്ന് സംഭരിക്കുന്നതിനായുള്ള വിതരണ ഉത്തരവ് നൽകണമെന്നാണ് കഴിഞ്ഞ ദിവസം ധനം, വ്യവസായം, ആരോഗ്യം വകുപ്പുകളുടെ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായത്. കെ.എസ്ഡി.പി ഉത്പാദിപ്പിക്കുന്ന മരുന്നുകളിൽ 50 ശതമാനം അർഹമായ വിലമുൻഗണനയോടെ കോർപ്പറേഷൻ വാങ്ങും.

സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമായിട്ടും പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പിക്ക് ഓർഡർ നിഷേധിച്ച കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെതിരെ വിവിധ തൊഴിലാളി സംഘടനകൾ രംഗത്ത് വന്നിരുന്നു. സർക്കാർ ആശുപത്രികളിൽ വിതരണംചെയ്യുന്ന മരുന്നിൽ 50 ശതമാനം കെ.എസ്.ഡി.പിയിൽ നിന്ന് വാങ്ങണമെന്ന ഉത്തരവ് നിലനിൽക്കെയാണ് ആരോഗ്യവകുപ്പിന് കീഴിലുള്ള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വ്യവസായവകുപ്പിന് കീഴിലുള്ള കെ.എസ്.ഡി.പിയെ തഴഞ്ഞത്. മന്ത്രി പി.രാജീവ് മുഖ്യമന്ത്രിയെ ഇക്കാര്യങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേർത്തത്. മരുന്നിന് ഗുണനിലവാരം കുറഞ്ഞെന്ന് പ്രചാരണം നടത്തിയാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെ.എസ്.ഡി.പിക്ക് ഓർഡർ നിഷേധിച്ചത്.

സർക്കാരിന് ലാഭിക്കാം കോടികൾ

1.കെ.എസ്.ഡി.പിയുടെ മരുന്നുകൾക്ക് സ്വകാര്യ കമ്പനികളുടേതിനെക്കാൾ വിലക്കുറവ്

2.ഇവിടെ നിന്ന് മരുന്നു വാങ്ങുമ്പോൾ സർക്കാരിന് കോടിക്കണക്കിന് രൂപ ലാഭിക്കാനാകും

3.സ്വകാര്യകമ്പനികളിൽ നിന്ന് മരുന്ന് വാങ്ങിയാൽ ഇടനിലക്കാർക്ക് വൻതുക കമ്മിഷൻ കിട്ടും

4.ഇതാണ് കെ.എസ്.ഡി.പിയെ മരുന്നു വാങ്ങലിൽ അവഗണിക്കാനുള്ള ശ്രമത്തിന് പിന്നിൽ

കെ.എസ്.ഡി.പിക്ക് പണം കൊടുക്കാൻ മടി

മരുന്നുവാങ്ങിയ വകയിൽ കോടികൾ കെ.എസ്.ഡി.പിക്ക് മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകാനുണ്ട്. എന്നാൽ സ്വകാര്യ മരുന്നുകമ്പനികൾക്ക് മുഴുവൻ തുകയും കൊടുത്തു തീർക്കുകയും ചെയ്തു.

33കോടി

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെ.എസ്.ഡി.പിക്ക് നൽകാനുള്ളത്

മുഖ്യമന്ത്രിയുടെ ഇടപെടൽ കെ.എസ്.ഡി.പിക്ക് രക്ഷയായി. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് സർക്കാർ നയം.

-സി.ബി.ചന്ദ്രബാബു, ചെയർമാൻ, കെ.എസ്.ഡി.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL