
മാന്നാർ: മൂന്ന് ദിവസങ്ങളിലായി പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ നടന്നു വന്ന കടപ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഇതിന് മുന്നോടിയായി കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാഅശോകൻ, വൈസ് പ്രസിഡന്റ് മിനി ജോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ, വത്സല ഗോപാലകൃഷ്ണൻ, ജോസ് വി.ചെറി, സൂസമ്മ പൗലോസ്, മേഴ്സി വർഗീസ്, സോജിത്.എസ്, മോഹൻ മത്തായി, ബെന്നി മാത്യു, ലൈല സാദിഖ് എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |