
ആലപ്പുഴ: ചെറുധാന്യങ്ങൾ കൊണ്ടുള്ള (മില്ലറ്റ്) കേക്കാണ് ക്രിസ്മസ്
വിപണിയിലെ ഇത്തവണത്തെ താരം. ധാരാളം പേർ മില്ലറ്റ് കേക്കിനായി ബേക്കറിയിൽ എത്തുണ്ടെന്ന് സമ്പൂർണ ചെറുധാന്യ കേക്ക് ഒരുക്കുന്ന തത്തംപള്ളി വടികാട് മുക്ക് കരിങ്ങാട് വീട്ടിൽ കെ.എം.ജോളിച്ചൻ പറയുന്നു. മൈദയും കൊഴുപ്പും ഒഴിവാക്കിയാണ് കേക്ക് തയ്യാറാക്കുന്നത്. 350 ഗ്രാം കേക്കിൽ റാഗി, ചോളം തുടങ്ങിയ ധാന്യങ്ങൾ
പൊടിച്ചത് 122.5 ഗ്രാം ചേർക്കും. കൂടാതെ ശർക്കരപ്പൊടി, മുട്ട, എണ്ണ തുടങ്ങിയവ 227.5 ഗ്രാമും ചേർത്താണ് മില്ലറ്റ് കേക്ക് തയാറാക്കുന്നതെന്ന് ഷെഫ് കെ.രഞ്ജുകുമാർ പറയുന്നു. കഴിഞ്ഞ 38 വർഷമായി ജോളിച്ചന്റെ ജോളീസ് ബേക്കറി തത്തംപള്ളിയിൽ പ്രവർത്തിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |