ആലപ്പുഴ: കർഷക പ്രതിസന്ധി പരിഹരിക്കാനാവാത്ത മന്ത്രി രാജിവയ്ക്കണമെന്ന് എൻ.കെ.എസ്.എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകരുടെ ആശങ്കകൾ പരിഹരിക്കാതെയാണ് ബേബി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത്.കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നെടുമുടി പൂപ്പള്ളി ജംഗ്ഷനു സമീപം നടന്ന സമ്മേളനം രക്ഷാധികാരി വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സോണിച്ചൻ പുളുങ്കുന്നിനേയും വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കലിനേയും ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് റെജീന അഷ്റഫ്, വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |