ആലപ്പുഴ:ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയെ ആക്ഷേപിച്ച സുകുമാരൻ നായർക്കെതിരെ ജി.ഡി.പി.എസ് ഹരിപ്പാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നായർക്ക് ഷർട്ടല്ല പ്രശ്നം ജാതിയാണ്. പേരിനറ്റത്ത് പുലിവാല് പോലെ നായര് എന്ന മൂന്നക്ഷരം ഉള്ളതുകൊണ്ട് ശിവഗിരിയിലെ സന്ന്യാസി ശ്രേഷ്ഠന്മാരെക്കുറിച്ച് എന്ത് തോന്ന്യാസവും പറയാം എന്ന് കരുതിയാൽ പുറത്തിറങ്ങാൻ ശിവഗിരി വിശ്വാസികളോട് ചോദിക്കണ്ടതായി വരുമെന്നും അവർ പറഞ്ഞു.ഹരിപ്പാട് മണ്ഡലം കമ്മിറ്റി കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ശശീന്ദ്രൻ കളപ്പുരയിൽ മുട്ടം സുരേഷ്,സതീഷ് കുമാർ,രാജേഷ് മീനങ്ങാട്ട്,കെ.ആർ.രാജൻ,പ്രദീപ് പാനൂർ,സുശീല ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |