
അമ്പലപ്പുഴ: നെല്ല് വില 40 രൂപയെങ്കിലുമാക്കി ഉയർത്താൻ കേന്ദ്രം സന്മനസ് കാണിക്കണമെന്ന് മന്ത്രി പി .പ്രസാദ് പറഞ്ഞു.കേരള ലാൻഡ് ഡവലപ്മെന്റ് കോർപ്പറേഷൻ 1.30 കോടി രൂപ ചെലവിൽ പുർത്തിയാകുന്ന, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലുപാടം പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എച്ച്. സലാംഎം.എൽ.എ അദ്ധ്യക്ഷനായി. കെ .എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ,ജില്ലാപഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രജിത്ത് കാരിക്കൽ തുടങ്ങിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |