
കുട്ടമ്പേരൂർ: ഉപാസന ഗ്രന്ഥശാല സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകങ്ങൾ സമാഹരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രവാര്യർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എൽ.പി. സത്യപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി റോയ് സാമുവൽ, എൻ.ഡി നമ്പൂതിരി, പി.ടി.ഗീവർഗീസ്, ഈശ്വരൻ നമ്പൂതിരി, കവിത മനോജ്, രജനി പ്രകാശ്, മോനിഷ മോഹൻ,സ്മിത നാരായണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |