
മുഹമ്മ: മാരൻകുളങ്ങര ശ്രീദേവി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന ആര്യാട് ബ്‌ളോക്ക് ക്ഷീര സംഗമം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷയായി.ആര്യാട് സീനിയർ ക്ഷീര വികസന ഓഫീസർ ജി.പ്രവീണ റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ സി.ആർ.സരസകുമാർ ,അജികുമാർ ചിറ്റേഴം ,സി.എസ്.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കാട്ടൂർ ക്ഷീര സംഘം പ്രസിഡന്റ് എം.ജി.വിജയൻ സ്വാഗതവും ആര്യാട് ബ്‌ളോക്ക് ഡെയറി ഫാം ഇൻസ്ട്രക്ടർ രശ്മി മാനുവൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |