
മാന്നാർ: യുവ ബോയ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് അമ്പു മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കുമായി സംഘടിപ്പിച്ച അഖില കേരള ക്രിക്കറ്റ് ടൂർണമെന്റിൽ സൺഡേ ക്രിക്കറ്റ് മാന്നാർ ജേതാക്കളായി. ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങ് കേരള ഫോക്ലോർ അക്കാദമി അംഗം അഡ്വ.പ്രദീപ് പാണ്ടനാട് ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗമായിരുന്ന അകാലത്തിൽ വിടപറഞ്ഞ അമ്പുവിന്റെ പിതാവ് ഗോപാലകൃഷ്ണൻ, സഹോദരൻ അനു എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഷമ്മി രാജ്, സെക്രട്ടറി ശ്രീക്കുട്ടൻ, ട്രഷറർ ശ്രീരാജ്, കെബിൻ കെന്നടി, കിരൺകുമാർ, അശ്വിൻ, കിഷോർ കുമാർ, അനീഷ്, ഷാജി, അനീസ് നാഥൻപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |