SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ആശാൻസ്‌മാരകം

photo

ആലപ്പുഴ: ജീവനക്കാർക്ക് ഓണറേറിയം നൽകാൻ പോലും നിവൃത്തിയില്ലാത്തവിധം സാമ്പത്തിക പരാധീനതയിലാണ് പല്ലനയിലെ കുമാരനാശാൻ സ്മാരകം. ഓണറേറിയം മുടങ്ങിയിട്ട് ഒന്നരവർഷമായി. ഇതോടെ ക്ളീനിംഗ്, കെയർടേക്കർ ജീവനക്കാർക്ക് പണം നൽകാൻ കഴിയുന്നില്ല. സാംസ്‌കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്മാരകസമിതിക്ക് പ്രവർത്തന,​ മെയിന്റനൻസ് ഗ്രാന്റുകൾ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ഓണത്തിന് പോലും ഓണറേറിയം കിട്ടാത്തതിൽ പ്രതിഷേധിച്ച് സ്മാരകത്തിന്റെ താക്കോൽ ഒരുവർഷം മുമ്പ് സെക്രട്ടറിയെ ഏൽപ്പിച്ച് ക്ളീനിംഗ് ജീവനക്കാരൻ പടിയിറങ്ങി. ഇതോടെ സ്മാരകം വൃത്തിയാക്കേണ്ടത് സെക്രട്ടറിയുടെ ജോലിയായി മാറി.കൃത്യമായി ജോലിക്കെത്തിയിരുന്ന കെയർടേക്കർക്ക് 2023 ജൂൺ മുതലുള്ള ഓണറേറിയം ലഭിക്കാനുണ്ട്. രാജിവച്ചിറങ്ങിയ ക്ളീനിംഗ് ജീവനക്കാരൻ ഒറ്റയാൻ പ്രതിഷേധം രേഖപ്പെടുത്തിയതോടെ, കെയർടേക്കർ ചികിത്സയുടെ പേരിൽ അവധിയിലും പോയി. സ്മാരകം പരിപാലിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. ജനുവരി 16ന് സ്മാരകത്തിന് മുന്നിൽ പായ് വിരിച്ച് പ്രതിഷേധിച്ച ക്ളീനിംഗ് തൊഴിലാളി പ്രസന്നനെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ്കുമാർ ഇടപെട്ടാണ് അനുനയിപ്പിച്ചത്. സ്മാരകത്തിന് വെള്ള പോലും പൂശാതെയാണ് കുമാരനാശാൻ ചരമവാർഷിക ദിനാചരണം ഇത്തവണ നടത്തിയത്.

അറ്റകുറ്റപ്പണിക്കും നിവൃത്തിയില്ല

 മന്ദിരത്തിന്റെ മേൽക്കൂരയിലെ തൂലികയുടെ മാതൃക തുരുമ്പെടുത്ത് ഏത് സമയവും നിലപൊത്താവുന്ന അവസ്ഥയിലാണ്

 അറ്റകുറ്റപ്പണിക്കായി മൂന്ന് ലക്ഷം രൂപ 2023ൽ അനുവദിച്ചെങ്കിലും ഒന്നുംനടത്തിയില്ല. മാർച്ച് 31ന് മുമ്പ് ചെലവഴിച്ചില്ലെങ്കിൽ തുക നഷ്ടമാകും.

 സ്മാരകത്തിന്റെ അറ്റകുറ്റപ്പണിക്ക് 14ലക്ഷം രൂപയുടെ പുതിയ പദ്ധതി സമിതി സെക്രട്ടറി സാംസ്‌കാരിക വകുപ്പിന് ആറ് മാസം മുമ്പ് സമർപ്പിച്ചു

 നിർദ്ദേശം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയറെ നിയോഗിക്കുച്ചു

 അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അസി.എൻജിനിയർ തയ്യാറാക്കിയ എസ്റ്റിമേറ്റിൽ 2.14ലക്ഷം രൂപയാണ് ശുപാർശ ചെയ്തത്

 ഇതിൽ നിന്ന് ജി.എസ്.ടി കഴിച്ചുള്ള തുക കൊണ്ട് സ്മാരകത്തിന് മുകളിലെ പൈപ്പിന്റെ തുരുമ്പ് കളയാൻ പോലും തികയില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ.

മഹാകവിയോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. സ്മാരകത്തിന്റെ മേൽക്കൂര ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അറ്റകുറ്റപ്പണി വേഗത്തിൽ നടത്താൻ മന്ത്രി ഇടപെടണം.

- എസ്.വിനോദ്കുമാർ, പ്രസിഡന്റ്, തൃക്കുന്നപ്പുഴ പഞ്ചായത്ത്

അറ്റകുറ്റപ്പണിക്ക് അനുവദിച്ച 3ലക്ഷം രൂപ വിനിയോഗിച്ച് മാർച്ച് 31ന് മുമ്പ് ജോലികൾ പൂർത്തിയാക്കും. പ്രവർത്തന ഗ്രാന്റ് 31ന് മുമ്പ് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

- രാമപുരം ചന്ദ്രബാബു,പ്രസിഡന്റ്, സർക്കാർ സമിതി

സ്മാരകത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഗ്രാന്റ് അടിയന്തരമായി അനുവദിക്കണം.

- സി.വി.രാജീവ്, സർക്കാർ സമിതി അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL