
ചെന്നിത്തല: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെന്നിത്തല കൃഷിഭവനിലൂടെ നടപ്പാക്കി വരുന്ന സ്ഥാപന അധിഷ്ഠിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ കോമന്റേത്ത് നിർവഹിച്ചു. വാർഡ് മെമ്പർ പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. നവോദയ വിദ്യാലയ പ്രിൻസിപ്പൽ സി.എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. കൃഷി അസി.ഡയറക്ടർ ലേഖ മോഹൻ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ ബിജു ശർമ്മ, ജഗദീശ്, കൃഷി ഓഫീസർ അനഹ കൃഷ്ണൻ വിദ്യാലയത്തിലെ പദ്ധതി കോർഡിനേറ്റർ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |