SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

ബോധവൽക്കരണ പരിപാടി

s

ആലപ്പുഴ: നാഷണൽ ലീഗൽ സർവ്വീസസ് അതോറിട്ടിയുടെ സൗജന്യ നിയമ സഹായത്തിനായുള്ള ഹെൽപ്പ് ലൈൻ നമ്പറിന്റ പ്രചരണത്തിനായി ജില്ലാ നിയമ സേവന അതോറിട്ടി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി സീനിയർ സിവിൽ ജഡ്ജി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ അസി. ട്രാൻസ്‌പോർട്ട് ഓഫീസർ അജിത് അധ്യക്ഷത വഹിച്ചു. രഞ്ജിത് ആർ സംസാരിച്ചു. ലവൻ എൻ സ്വാഗതവും സിറാജുദ്ധീൻ നന്ദിയും പറഞ്ഞു. സ്റ്റാന്റിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും നിയമ സേവനം ലഭിക്കാനുള്ള ഹെൽപ്പ് ലൈൻ നമ്പരുള്ള സ്റ്റിക്കർ പതിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL